കുതിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി തൊഴിലാളികള്‍... അതിസാഹസിക രക്ഷപ്പെടുത്തല്‍


 കോട്ടയം: മുണ്ടക്കയത്ത് ടാപ്പിംഗിന് പോയ തൊഴിലാളികള്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി. ഒറ്റപ്പെട്ട 25 തൊഴിലാളികളെ സാഹസികമായാണ് രക്ഷപെടുത്തിയത്

മുണ്ടക്കയം റ്റി.ആര്‍.ആന്റ്.റ്റി എസ്റ്റേറ്റിലെ തൊഴിലാളികളാണ് കുടുങ്ങിയത്. രാവിലെ ടാപ്പിംഗിനിറങ്ങുമ്ബോള്‍ അന്തരീക്ഷം മഴയൊഴിഞ്ഞ് ശാന്തമായിരുന്നു. ഈ അവസരം പ്രയോജനപ്പെടുത്തി തൊഴിലെടുക്കാനിറങ്ങിയവരാണ്. തൊഴില്‍ തുടരുന്നതിനിടെ മഴ കനത്തു.

ചെന്നപ്പാറ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. വെള്ളം തോട്ടത്തിലേക്ക് ഇരച്ചെത്തി. 

ഇതോടെ മറുകര കടക്കാനാകാതെ കുടുങ്ങി. വിവരമറിഞ്ഞെത്തിയ എസ്റ്റേറ്റിലെ ഫീല്‍ഡ് ഓഫീസറുടെ നേതൃത്വത്തില്‍ വടം കെട്ടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ഒത്തു പിടിച്ചു 25 തൊഴിലാളികളും കരയണഞ്ഞു. നേരം ഇരുളും മുൻപ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതിനാല്‍ വലിയ അപകടമാണ് ഒഴിഞ്ഞത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.