അസാധാരണമായ ഒരു സംഭവമാണ് കഴിഞ്ഞ ഒരാഴ്ചയായി കടയ്ക്കലിലുള്ള ഒരു വീട്ടില്‍ നടക്കുന്നത്. വീടിനു മുകളിലേക്കു കല്ലേറുകള്‍ ഉണ്ടാകുകയാണ്.
എന്നാല്‍ കല്ലേറിന്റെ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുമ്ബോള്‍ കാണുന്ന കാഴ്ച കല്ലുകളും നാണയങ്ങളും 500 രൂപ നോട്ടുകളും ആണ്. ഇത്തരത്തില്‍ 2 ദിവസമായി വീട്ടുകാര്‍ക്ക് കിട്ടിയത് 8900 രൂപയാണ്. സംഭവം എന്താണ് എന്ന് മനസിലാകാതെ ഭയന്ന് കിട്ടിയ തുക ഉടനടി പൊലീസിനെ ഏല്‍പ്പിച്ചിരിക്കുകയാണ് വീട്ടുകാര്‍.
കടയ്ക്കല്‍ ആനപ്പാറ ഗോവിന്ദമംഗലം കിഴക്കേവിളയില്‍ രാജേഷിന്റെ വീട്ടിലാണ് ഈ സംഭവം.കഴിഞ്ഞ ഒരാഴ്ചയായി ഇതുതന്നെയാണ് ഇവിടെ നടക്കുന്നത്. പരാതിനല്‍കിയതോടെ പൊലീസ് എത്തി പരിശോധിച്ചിട്ടും ആരാണ് ഇതിനു പിന്നിലെന്ന് കണ്ടെത്താനോ എന്താണ് ഇവിടെ നടക്കുന്നത് എന്നോ മനസിലായിട്ടില്ല.സംഭവമറിഞ്ഞെത്തിയ ജനപ്രതിനിധികളും നാട്ടുകാരും ഇവിടെയുള്ളപ്പോഴും വീടിനു മുകളിലെ ആസ്ബറ്റോസ് ഷീറ്റില്‍ കല്ലുകള്‍ വന്നു വീണു. പക്ഷേ ആരാണ് എറിഞ്ഞത് എന്ന് കണ്ടെത്താനായില്ല.
രാജേഷ് മൂന്നു മാസം മുൻപു വിദേശത്തു ജോലി തേടി പോയിരുന്നു. ഭാര്യ പ്രസീദയും മക്കളും മാതാപിതാക്കളുമാണ് ഇവിടെ താമസിക്കുന്നത്. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും ഇതേ കല്ലേറും നാണയമേറും തുടരുകയാണ്