പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ 13 കാരിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ മുഖ്യപ്രതി കുന്നന്താനം സ്വദേശി ജിബിൻ ജോണിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു.
ആറുമാസം മുമ്ബായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. കീഴ്വായ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വകാര്യ ബസ് ജീവനക്കാരനായ കുമളി സ്വദേശി വിഷ്ണു സുരേഷ് (26) നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് വിവരം.
ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് മുഖ്യപ്രതി ജിബിൻ ജോണിന്‍റെ അറസ്റ്റ്. പിടിയിലായ ജിബിൻ ജോണിന്റെ മൊബൈല്‍ ഫോണില്‍ നിന്നും 20 ലധികം പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ അടക്കം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.