എട്ടാം ക്ലാസുകാരിയെ പലതവണ ലൈംഗിക പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഉള്ളാള്‍പേട്ടയിലെ മുഹമ്മദ് ഷാഫി (28) ആണ് അറസ്റ്റിലായത്.
യുവാവുമായി പെണ്‍കുട്ടിയുടെ കുടുംബത്തിന് പരിചയമുണ്ട്.
ഈ ബന്ധം മുതലെടുത്ത് യുവാവ് എപ്പോഴും വീട്ടില്‍ വരുമായിരുന്നു. ഒരു ദിവസം പെണ്‍കുട്ടി വീട്ടില്‍ തനിച്ചായ സമയത്താണ് യുവാവ് പീഡിപ്പിച്ചത്. പിന്നീട് പലതവണ പെണ്‍കുട്ടിയെ ഷാഫി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ആറു മാസം ഗര്‍ഭിണിയാണ്.