Click to learn more 👇

സംസ്ഥാനത്തെ പെന്‍ഷന്‍ വിതരണം നാളെ മുതല്‍


 സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനു വേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 106 കോടി രൂപയും ഉള്‍പ്പെടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു.

ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് നാളെ മുതല്‍ വിതരണം ചെയ്യുക. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ പെന്‍ഷന്‍ അടുത്ത മാസം ഓണത്തോടനുബന്ധിച്ച്‌ വിതരണം ചെയ്യാനാണ് ധനവകുപ്പ് ആലോചിക്കുന്നത്. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകള്‍ക്ക് 1600 രൂപ വീതമാണ് പെന്‍ഷന്‍ നല്‍കുന്നത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.