Click to learn more 👇

പെട്രോള്‍ വില ലിറ്ററിന് 15 രൂപയായി കുറയും, ഇങ്ങനെ ചെയ്താല്‍ മതിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി

 


രാജ്യത്ത് വാഹനങ്ങളില്‍ 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും ഉപയോഗിക്കുകയാണെങ്കില്‍ പെട്രോള്‍ വില 15 രൂപയായി കുറയുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.  

കര്‍ഷകര്‍ അന്നദാതാക്കള്‍ മാത്രമല്ല ഊ‌ര്‍ജദാതാക്കളും ആയിത്തീരുമെന്നും രാജസ്ഥാനിലെ പ്രതാപ് ഗഢില്‍ നടന്ന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

എല്ലാ വാഹനങ്ങളും ഇനി കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന എഥനോള്‍ ഉപയോഗിച്ചായിരിക്കും ഓടുക. ശരാശരി 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും ഉപയോഗിച്ചാല്‍ പെട്രോള്‍ വില ലിറ്റിറിന് 15 രൂപയില്‍ എത്തിക്കാനാകും. ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനവും ലഭിക്കും. ഇറക്കുമതിക്കായി 16 ലക്ഷം കോടിയാണ് ചെലവഴിക്കുന്നത്. ഇനി മുതല്‍ ഈ പണം കര്‍ഷകരുടെ വീടുകളിലേക്ക് എത്തുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ ഇന്ന് ഭക്ഷണം നല്‍കുന്നവര്‍ മാത്രമല്ല, എഥനോള്‍, സോളാര്‍, വൈദ്യുത് എന്നിവ ഉത്പാദിപ്പിക്കുന്ന ഊ‌ര്‍ജദാതാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓട്ടോറിക്ഷകള്‍ മുതല്‍ കാറുകള്‍ വരെയുള്ള വാഹനങ്ങള്‍ എഥനോള്‍ ഉപയോഗിക്കുമ്ബോള്‍ ഇന്ത്യയുടെ ഇന്ധന ഇറക്കുമതി കുറയുകയും കര്‍ഷകര്‍ക്ക് അഭിവൃദ്ധിയുണ്ടാകുമെന്നും ഗഡ്കരി പറഞ്ഞു, ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വിറ്റുവരവ് 7.5 ലക്ഷം കോടിയില്‍ നിന്നും 15 ലക്ഷം കോടി രൂപയായി ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഗഡ്കരി പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.