ന്യൂഡല്‍ഹി∙ സ്കൂള്‍ ബസ് എസ്‌യുവിയില്‍ ഇടിച്ചുകയറി ആറുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഡല്‍ഹി മീററ്റ് എക്സ്പ്രസ്‌വേയില്‍ രാഹുല്‍വിഹാറിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.
ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ് മരിച്ച ആറുപേരും. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
തെറ്റായ ദിശയിലെത്തിയ സ്കൂള്‍ ബസ് കാറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ബസിനുള്ളില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. കാറിന്റെ ഡോര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
CCTV footage of the accident.
School Bus Collides With SUV On Delhi-Meerut Expressway on Tuesday morning, six died. pic.twitter.com/bjK8cyBiSn