കുട്ടികള്‍ വളര്‍ത്തുനായയ്‌ക്കൊപ്പം കളിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ കളിക്കുന്നത് ഉഗ്രവിഷമുള്ള രാജവെമ്ബാലയോട് ആയാലോ?
ഒരു കടി കിട്ടിയാല്‍ അപകടം ഉറപ്പ്. കാണുമ്ബോള്‍ തന്നെ പേടി തോന്നുന്ന അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ആറ് വയസുകാരൻ രാജവെമ്ബാലയുടെ വാലില്‍ പിടിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ഇതോടെ പാമ്ബ് പത്തി തിരിക്കുകയാണ്. കാഴ്ചക്കാരില്‍ ഭയപ്പാടുണ്ടാക്കുകയാണ് ഈ രംഗം. പാമ്ബ് കുട്ടിയെ കടിക്കുമെന്ന് തന്നെയാണ് ദൃശ്യങ്ങള്‍ കാണുമ്ബോള്‍ തോന്നുക. എന്നാല്‍ അത് ഉപദ്രവിക്കുന്നില്ല.
അതേസമയം, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കുട്ടിയുടെ മാതാപിതാക്കളെയും വീഡിയോയെടുത്തയാളെയും വിമര്‍ശിച്ചുകൊണ്ട്വന്നിരിക്കുന്നത്. ഇത് തമാശയല്ലെന്നും ഒറ്റക്കടിയില്‍ പാമ്ബ് പുറപ്പെടുവിക്കുന്ന വിഷം കൊണ്ട് ഇരുപത് പേരെ കൊല്ലാൻ സാധിക്കുമെന്നൊക്കെയാണ് വിമര്‍ശകര്‍ പറയുന്നത്.