ഇത് തെളിയിക്കുന്ന നിരവധി വീഡിയോകളും സംഭവങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ കാണികളെ ഞെട്ടിപ്പിക്കുകയും അതേ സമയം നൊമ്ബരപ്പെടുത്തുകയും ചെയ്തത്. വീഡിയോയില്‍ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ തന്റെ കുഞ്ഞിന് സംഭവിച്ചേക്കാമായിരുന്നു വലിയ അപകടത്തില്‍ നിന്ന് രക്ഷിച്ചിരിക്കുകയാണ് ഇവിടെ ഒരമ്മ.
കംബോഡിയയില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. തന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുന്നതിന് നിമിഷങ്ങള്‍ക്കു മുന്‍പ് ഒരു അമ്മ തന്റെ കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന വീഡിയോയാണ് ഇത്. ജൂലൈ 3 -ന് തലസ്ഥാന നഗരമായ നോം പെനിലാണ് സംഭവം നടന്നത്. പിപ് ശ്രീ എന്നു പേരുള്ള അമ്മ തന്റെ ഒരു കുഞ്ഞിനെ കയ്യില്‍ പിടിച്ചും മറ്റൊരു കുഞ്ഞിനെ ബേബി വാക്കറില്‍ ഇരുത്തിയും മുതിര്‍ന്ന രണ്ടു കുട്ടികളെ സമീപത്ത് നിര്‍ത്തിയും വീടിന്റെ ഒരു മുറിയില്‍ നില്‍ക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.
പെട്ടെന്ന് ഒരു ശബ്ദം അവര്‍ കേള്‍ക്കുന്നു. ശബ്ദം കേട്ടതും അമ്മയും മുതിര്‍ന്ന രണ്ടു കുട്ടികളും ഓടി മാറുന്നു. പെട്ടെന്നാണ് അമ്മ ശ്രദ്ധിച്ചത് ബേബി വാക്കറിലായിരുന്നു കുട്ടി തങ്ങളോടൊപ്പം ഇല്ലെന്ന്. അവര്‍ തിരികെ ഓടിവന്ന് കുട്ടിയെ വലിച്ചു എടുത്തുകൊണ്ടുപോകുന്നു.
കുഞ്ഞുങ്ങളുമായി അമ്മ രക്ഷപ്പെട്ടതിന്റെ തൊട്ടടുത്ത നിമിഷം മേല്‍ക്കൂര തകര്‍ന്നുവീഴുന്നതാണ് കാണുന്നത്. ഒരു നിമിഷം ആ അമ്മ വൈകിയിരുന്നെങ്കില്‍ ആ കുഞ്ഞു ജീവന്‍ നഷ്ടമായേനെ എന്ന് തീര്‍ച്ച. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ വൈറല്‍ ആയതോടെ അമ്മയുടെ ആത്മധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്
The #ceiling of a residence in Phnom Penh, #Cambodia, #collapsed in the living room. Luckily, the #mother inside the house acted quickly, picking up one child with one hand and holding a school bicycle having another child with the other. All her children were saved in the end. pic.twitter.com/aK9wXVsTvW
— Warm Talking (@Warm_Talking) July 18, 2023