തക്കാളി ഇപ്പോള്‍ ഒരു നിധി തന്നെയല്ലേ, അതുകൊണ്ട് അപകടകാരിയായ ഒരു പാമ്ബ് അതിനെ സംരക്ഷിക്കുന്നു. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ പെട്ടന്നാണ് വൈറലായത് .
സംഭവം വേറൊന്നുമല്ല, സ്നേക്ക് ക്യാച്ചറായ മിര്‍സ മുഹമ്മദ് എത്തുമ്ബോള്‍ മൂര്‍ഖൻ തക്കാളി കൂട്ടിയിട്ടിരിക്കുന്നതിന് അടുത്താണ് പത്തി വിടര്‍ത്തി നിന്നിരുന്നത്. വീഡിയോ കാണുമ്ബോള്‍ തക്കാളി ആരും എടുക്കാതിരിക്കാൻ സംരക്ഷണം ഒരുക്കുന്നത് പോലെ തോന്നിയാലും അത്ഭുതപ്പെടില്ല.
Post by @malayali.speaksView on Threads
തക്കാളിയുടെ വില കുതിച്ചതും കൂടെ ചേര്‍ത്താണ് ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
പിടിക്കാൻ ചെല്ലുമ്ബോള്‍ പാമ്പ് ചീറ്റുന്നതും അതിന്റെ ചീറ്റലിന്റെ ശബ്ദവും ഭീതി നിറയ്ക്കുന്നതാണ്. അതേസമയം, രാജ്യത്തെവിടെയും തക്കാളി ഇപ്പോള്‍ ഒരു ചര്‍ച്ചാവിഷയം ആയിട്ടുണ്ട്. മഹാരാഷ്ട്രയിലെ കല്യാണില്‍ സഹോദരിക്ക് ജന്മദിന സമ്മാനമായി തക്കാളി നല്‍കിയ സഹോദരനെക്കുറിച്ചുള്ള വാര്‍ത്ത് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.