Click to learn more 👇

തൃശ്ശൂരില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസുകാരിയ്ക്ക് ദാരുണാന്ത്യം


 വീടിനോട് ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസുകാരിയ്ക്ക് ദാരുണാന്ത്യം. തൃശൂര്‍ പുന്നയൂര്‍ക്കുളത്താണ് സംഭവം.

ചമ്മന്നൂര്‍ പാലക്കല്‍ വീട്ടില്‍ സനീഷ് - വിശ്വനി ദമ്ബതികളുടെ മകള്‍ അതിഥിയാണ് മരിച്ചത്. ചാലില്‍ വീണ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സനീഷ് - വിശ്വനി ദമ്ബനികള്‍ക്ക് രണ്ടു മക്കളാണ്.

മൂത്തമകള്‍ അടുത്ത വീട്ടിലേയ്ക്ക് അതിഥിയെ കൊണ്ടുവിടാൻ പോയിരുന്നു. വെള്ളക്കെട്ട് കടത്തി വിട്ടശേഷം മുത്തകുട്ടി തിരികെ വന്നു. എന്നാല്‍ പിന്നീട് അതിഥിയെ കാണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വെള്ളക്കെട്ടില്‍ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.