Click to learn more 👇

26000രൂപ പിഴ ഇല്ലെങ്കില്‍ അഞ്ച് ദിവസം ജയില്‍ ശിക്ഷ; പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനം ഓടിച്ചതിന് അമ്മയ്‌ക്കെതിരെ നടപടി


 തൃശൂര്‍: രണ്ട് സുഹൃത്തുക്കളെ പിന്നിലിരുത്തി പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഇരുചക്ര വാഹനം ഓടിച്ച കേസില്‍ അമ്മയ്‌ക്കെതിരെ ശിക്ഷ വിധിച്ച്‌ കോടതി.

26,000രൂപ പിഴയടയ്ക്കുകയോ ഇല്ലെങ്കില്‍ അഞ്ച് ദിവസം ജയില്‍ ശിക്ഷ അനുഭവിക്കുകയോ ചെയ്യണമെന്നാണ് കോടതി വിധി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. മോട്ടര്‍ വാഹന നിയമത്തിലെ 194 (സി, ഡി) വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. സ്കൂട്ടര്‍ അമ്മയുടെ ഉടമസ്ഥതയിലുള്ളതിനാല്‍ അച്ഛനെ കേസില്‍ നിന്ന് ഒഴിവാക്കി.

കഴിഞ്ഞ ജനുവരി 20ന് തൃശൂര്‍ കൊഴുക്കുള്ളിലാണ് സംഭവം. വാഹനവുമായി അമിതവേഗത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് മോട്ടര്‍ വാഹന വകുപ്പ് കുട്ടിയെ പിടികൂടിയത്. കൂടാതെ കുട്ടി ഹെല്‍മറ്റും ധരിച്ചിരുന്നില്ല.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.