Click to learn more 👇

രണ്ട് വീട് ഉള്ളവർക്ക് യുകെയിൽ വസ്തു നികുതി ഇരട്ടിയാക്കുന്നതിന് സാധ്യത


 ലണ്ടൻ∙ രണ്ട് വീട് ഉള്ളവർക്ക് യുകെയിൽ വസ്തു നികുതി ഇരട്ടിയാക്കുന്നതിന് പ്രാദേശിക കൗൺസിലുകളെ അനുവദിച്ചേക്കും. രാജ്യത്ത് വീട് ഇല്ലാത്തവർക്ക് ഭവന നിർമ്മാണത്തിന് ധനസഹായം നൽകുന്നതിനാണ് ഈ നീക്കമെന്ന് ദ് ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു.

പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതിനുള്ള  ബില്ലിന്റെ ഭാഗമാണ് നികുതി വർധനയ്ക്കുള്ള നീക്കം. ഇത് പാർലമെന്റിൽ പാസാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. 2025 ഏപ്രിലിൽ നിയമം പ്രാബല്യത്തിൽ വന്നേക്കുമെന്നും ദ് ടെലഗ്രാഫ് വ്യക്തമാക്കുന്നു.

ഡെവോൺ, കോൺവാൾ, ലേക് ഡിസ്ട്രിക്റ്റ്, നോർഫോക്ക് തുടങ്ങിയ ഇംഗ്ലണ്ടിലെ 25 ശതമാനം പ്രാദേശിക കൗൺസിലുകളും ഇതിനകം തന്നെ ഈ നീക്കത്തിന് സമ്മതിച്ചിട്ടുണ്ട്. ഈ കൗൺസിലുകളിൽ നിന്നുള്ള നികുതികൾ മാത്രം ഏകദേശം 200 ദശലക്ഷം പൗണ്ട് (257 മില്യൻ ഡോളർ) വാർഷിക വരുമാനം കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു.

രാജ്യത്ത് ഒരു ദശലക്ഷം പുതിയ വീടുകൾ നിർമ്മിക്കുമെന്ന സർക്കാർ  തീരുമാനം നടപ്പാക്കുന്നതിന് രണ്ടാമത്തെ വീടുകളിൽ നിന്നുള്ള ഉയർന്ന നികുതി ഉപയോഗിക്കും.  2025-ന്റെ തുടക്കത്തോടെ തിരഞ്ഞെടുപ്പ് നടക്കും. പാർപ്പിട പ്രശ്നം ഒരു പ്രധാന ദേശീയ തിരഞ്ഞെടുപ്പ് വിഷയമായി മാറിയിരിക്കുകയാാണ്. പ്രതിപക്ഷമായ ലേബർ പാർട്ടിയും രണ്ട് ഭവനമുള്ളവരിൽ  നിന്നും നികുതി ഈടാക്കുന്നതിനെ അനുകൂലിക്കുന്നുണ്ട്.

സർക്കാർ കണക്കുകൾ പ്രകാരം 2021-2022 കാലയളവിൽ യുകെയിൽ  ഏകദേശം 809,000 ത്തലധികം  ആളുകൾ രണ്ട് വീടുകൾ ഉണ്ട്. എല്ലാവർക്കും താങ്ങാനാവാകുന്ന വിധത്തിൽ ഭവന നിർമ്മാണം സാധ്യമാക്കുന്നതിനാണ് ബില്ലെന്ന് സർക്കാർ  അവകാശപ്പെടുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.