Click to learn more 👇

യുകെയിലെത്തി ഒരു വര്‍ഷം തികഞ്ഞില്ല; ബ്ലാക്ക്പൂളിലെ മെറീനയെ തേടി മരണമെത്തി


 യു കെ യിൽ ചികിത്സയിലായിരുന്ന മലയാളി യുവതി നിര്യാതയായി.

പ്രെസ്റ്റൺ :  പ്രെസ്റ്റൺ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്ന എറണാട്ടുകളത്തിൽ കണ്ണക്കര പള്ളി ഇടവകാംഗമായ ശ്രീമതി മെറീന ലുക്കോസ് (46 വയസ്സ്) ജൂലൈ 23 ഞാറാഴ്ച്ച നിര്യാതയായി.

കഠിനമായ പല്ല് വേദനെയെ തുടർന്ന് ജൂലൈ 21 വെള്ളിയാഴ്ച്ചയാണ് ശ്രീമതി മെറീന ലുക്കോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ഇരിക്കെ തുടരെ തുടരെ സ്ട്രോക്ക് ഉണ്ടാവുകയും രോഗ നില വഷളാകുകയുമായിരുന്നു. തുടർന്ന് വെന്റിലേറ്ററിലായിരുന്ന ശ്രീമതി മെറീന ജൂലൈ 23 ഞാറാഴ്ച്ച വെകുന്നേരം 8 മണിയോടെ നിര്യാതയായി. മെറീനയുടെ ആകസ്മിക നിര്യാണം വിശ്വസിക്കാന്‍ കഴിയാതെ നടുങ്ങിയിരിക്കുകയാണ് പ്രിയപ്പെട്ടവും   ബ്ലാക്ക്പൂള്‍ മലയാളികളുമെല്ലാം.

മെറീന ലുക്കോസ് യു കെ യിൽ എത്തിയിട്ട് ഒരു വർഷം തികയുന്നതേയുള്ളൂ. രണ്ട് പെൺകുട്ടികളുടെ മാതാവുമാണ്. 

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.