Click to learn more 👇

സ്ലാക്ലൈനിലൂടെ നടന്ന് ചരിത്രം കുറിച്ച്‌ ജാന്‍ റൂസ്. ഏറ്റവും നീളമേറിയ റെക്കോര്‍ഡ് നടത്തം; വീഡിയോ കാണാം

ദോഹ: ഖത്തറിലെ പ്രശസ്തമായ ലുസൈല്‍ സിറ്റിയിലെ കത്താറ ടവറുകള്‍ക്കിടയിലെ സ്ലാക്ലൈനിലൂടെ നടന്ന് ചരിത്രം കുറിച്ച്‌ ജാന്‍ റൂസ്.

റെഡ് ബുള്‍ വേള്‍ഡ് ചാമ്ബ്യന്‍ കൂടിയായ ജാന്‍ റൂസ് ഈ നടത്തത്തിലൂടെ പുതിയൊരു റെക്കോര്‍ഡ് തന്റെ പേരിലെഴുതി, ലോകത്തിലെ ഏറ്റവും നീളം കൂടിയ എല്‍ഇഡി സ്ലാക്ലൈന്‍ പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡ്.

185 മീറ്റര്‍ ഉയരത്തില്‍, കെട്ടിടത്തിന്റെ രണ്ട് അറ്റങ്ങളെയും ബന്ധിപ്പിച്ച കയറിലൂടെ 150 മീറ്ററാണ് ജാന്‍ നടന്നത്.

അതും വെറും രണ്ടര സെന്റീമീറ്റര്‍ കനമുള്ള കയറും, ഒപ്പം ചേര്‍ത്ത എല്‍ഇഡി ലൈറ്റുകളുടെ വെളിച്ചത്തിലുമായിരുന്നു ആ സാഹസിക നടത്തം. കൈകള്‍ ഉയര്‍ത്തി പിടിച്ചും കാലുകള്‍ കോര്‍ത്ത് കയറില്‍ തലകീഴായി തൂങ്ങി കിടന്നുമൊക്കെ സാഹസികമായാണ് ജാന്‍ റൂസ് നടത്തം പൂര്‍ത്തിയാക്കിയത്. കത്താറ ടവറിന്റെ രണ്ട് അറ്റങ്ങളിലുള്ള നക്ഷത്ര ഹോട്ടലുകളായ റാഫ്ള്‍സിനും ഫെയര്‍മൗണ്ട് ദോഹക്കുമിടയിലായിരുന്നു നടത്തം.

ഖത്തര്‍ ടൂറിസത്തിന്റെ പ്രമോഷനായി വിസിറ്റ് ഖത്തറുമായി ചേര്‍ന്നായിരുന്നു സ്ലാക്ലൈനിലൂടെയുള്ള നടത്തം. എസ്‌തോണിയൻ ദേശീയ താരമായ ജാൻ റൂസ് മൂന്ന് തവണ സ്ലാക്ക് ലൈൻ ലോക ചാംപ്യൻ കൂടിയാണ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.