
കൊച്ചി : കാഴ്ച പരിമിതിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുട്യൂബറെ പൊലീസ് അറസ്റ്റു ചെയ്തു.
കോട്ടയം സ്വദേശി ജീമോനെയാണ് (42) മുനമ്ബം പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കാം എന്നായിരുന്നു ഇയാളുടെ വാഗ്ദാനം.
കോട്ടയം കൂട്ടിക്കല്‍ യേന്തയാര്‍ കരയില്‍ സ്വദേശിയാണ് ജീമോൻ . പാടുന്ന വീഡിയോ ചിത്രീകരിക്കാനെന്ന പേരില്‍ ചെറായിയിലെ ഹോട്ടലില്‍ എത്തിച്ചായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്കൊപ്പം മാതാവും സഹോദരനും ഉണ്ടായിരുന്നു. ഇവര്‍ അടുത്തില്ലാതിരുന്ന സമയത്ത് ഹോട്ടല്‍ മുറിയില്‍ വച്ച് പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്.
മുനമ്ബം എസ്.എച്ച്.ഒ യു.ബി. വിപിൻകുമാര്‍, എസ്.ഐ ടി.എസ്. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
മലയാളി സ്പീക്ക്സ് ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.