ഷിംല: ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ ഓടുന്ന ബസില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ജനല്‍ചില്ല് വഴി ബസിന്റെ മുകളിലേക്ക് കയറി യാത്രക്കാര്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
രാംഗണ്ഡിലെ ഷിംല ബൈപ്പാസിലാണ് സംഭവം. മിന്നല്‍ പ്രളയത്തില്‍ ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കുടുങ്ങുകയായിരുന്നു. ബൈപ്പാസിലേക്ക് കുത്തിയൊലിച്ച് വെള്ളം ഒഴുകി എത്തിയതോടെ, മുന്നോട്ടുപോകാന്‍ കഴിയാതെ ബസ് കുടുങ്ങുകയായിരുന്നു. ജലനിരപ്പ് ഉയര്‍ന്ന് ബസ് നിയന്ത്രണം വിട്ട് മറിയുമെന്ന ഘട്ടത്തില്‍ യാത്രക്കാര്‍ ചില്ലുവഴി മുകളിലേക്ക് കയറി രക്ഷപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു.
നാട്ടുകാര്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. ബസിന്റെ മുകളില്‍ കയറിയവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കണ്ട് ചിലര്‍ രക്ഷപ്പെടാന്‍ ബസിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
HRTC bus passengers saved their lives by coming out of the windows near shimla bypass chowk in Dehradun. pic.twitter.com/AhcZ1N6UGQ