Click to learn more 👇

അത്ഭുതം! ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുന്ന മൗണ്ടന്‍ ഗോട്ട്സ്..! വൈറൽ വീഡിയോ ‍ കാണാം


 ഇന്റര്‍നെറ്റില്‍ വൈറലാകുന്ന പല വീഡിയോകളിലും നമ്മള്‍ കാണുമ്ബോള്‍ പലപ്പോഴും ഞെട്ടിപ്പോകാറുണ്ട് അല്ലെ.

പല കാര്യങ്ങളും നമുക്ക് അത്ഭുതമായിരിക്കും. ചില വീഡിയോകള്‍ കാണുമ്ബോള്‍ നമ്മള്‍ ചിരിക്കുകയും ചിന്തിക്കുകയും കണ്ണ് നനയ്ക്കുകയും അത്ഭുതപ്പെടുകയുമൊക്കെ ചെയ്യാറുമുണ്ട് അല്ലെ. അങ്ങനെ നിരവധി അപൂര്‍വ വിവരങ്ങള്‍ നല്‍കുന്ന ഒരു പ്ലാറ്റ്ഫോമാണ് സോഷ്യല്‍ മീഡിയ എന്ന് വേണമെങ്കിലും നമുക്ക് പറയാം. 

അത്തരത്തില്‍ രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ സംസാരവിഷയം. വീഡിയോയില്‍ നിങ്ങള്‍ക്ക് ഒരുപാട് ആടിനെ കാണാൻ കഴിയും. ആ ആട് എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ കണ്ടു നോക്കൂ.

വൈറലാകുന്ന ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാൻ കഴിയും ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ചു കൊണ്ട് മല ആടുകള്‍ നടക്കുന്നത് എങ്ങനെയെന്ന്. ഇത് ഇറ്റലിയിലെ ആൻട്രോണ വാലി നാച്ചുറല്‍ പാര്‍ക്കിലെ ഒരു അണക്കെട്ടില്‍ നിന്നുള്ള ദൃശ്യങ്ങളാണ്. ഈ അണക്കെട്ടിലെ ലംബമായ മതില്‍ കയറുകയാണ് വൈല്‍ഡ് ഐബെക്സ് എന്നറിയപ്പെടുന്ന പര്‍വ്വത ആടുകള്‍ അഥവാ മല ആടുകള്‍. വീഡിയോ കണ്ടാല്‍ നിങ്ങളും ശരിക്കും ഞെട്ടും, വീഡിയോ കാണാം…

അണക്കെട്ടിന്റെ ലംബമായ ഭിത്തികളില്‍ മലയാടുകള്‍ കയറുന്നത് ശരിക്കും നമ്മള്‍ നോക്കി നിന്നുപോകും. ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ച്‌ താഴേക്ക് വീഴാതെ വളരെ ഭംഗിയായി അവ കയറുന്നത് നമുക്ക് വീഡിയോയിലൂടെ കാണാം. വൈറലാകുന്ന ഈ വീഡിയോ @buitengebieden എന്ന ട്വിറ്റര്‍ പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 61 M വ്യൂസും 802 k ലൈക്‌സും ധാരാളം കമന്റുകളും ലഭിച്ചിട്ടുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.