ഇങ്ങ് കേരളത്തില്‍ ജനവാസമേഖലയില്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്ന കാട്ടനക്കൂട്ടത്തെ കൊണ്ട് പൊറുതിമുട്ടുമ്ബോള്‍ സോഷ്യല്‍മീഡിയയുടെ കയ്യടി നേടുകയാണ് ആഫ്രിക്കൻ വനാന്തരങ്ങളിലെ ഒരു ആനക്കൂട്ടം.
അടുക്കുന്ന സിംഹങ്ങളെ ആനക്കൂട്ടം ചെറുത്തു തോല്‍പ്പിക്കുന്നതാണ് വിഡിയോ. മൂന്നു കുട്ടിയാനകളും അഞ്ച് മുതിര്‍ന്ന ആനകളും ചേര്‍ന്നതാണ് ആനക്കൂട്ടം.
ആനക്കൂട്ടം നടന്നു നീങ്ങുന്നതിനിടെ രണ്ട് സിംഹങ്ങള്‍ കുട്ടിയാനകളെ ലക്ഷ്യം വച്ച് പാഞ്ഞടുക്കുന്നത് വിഡിയോയില്‍ കാണാം. തൊട്ടടുത്ത നിമിഷം, കുട്ടിയാനകളെ ഉള്ളിലാക്കി അവര്‍ക്ക് ചുറ്റും ഏത് ആക്രമണവും ചെറുക്കാൻ സജ്ജമെന്ന നിലയില്‍ മുതിര്‍ന്ന ആനകള്‍ നിലയുറപ്പിച്ചതോടെ സിംഹങ്ങള്‍ ശ്രമം ഉപേക്ഷിച്ച് ഓടുന്നതും വിഡിയോയില്‍ കാണാം. 'സിനിമയില്‍ ആക്ഷൻ രംഗം പോലെ കുളിരുകോരുന്ന രംഗ'മെന്നായിരുന്നു വിഡിയോയ്‌ക്ക് താഴെ വന്ന കമന്റ്.
ആക്രമത്തെ വളരെ തയ്യറെടുപ്പോടെയാണ് ആനകള്‍ ചെറുത്തത്. ഐഎഫിഎസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദയുടെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച വിഡിയോ നിരവധി ആളുകളാണ് ഇതിനോടകം കണ്ടത്. സിംഹങ്ങള്‍ കുട്ടിയാനകളെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ആനകളുടെ സംരക്ഷണ വലയത്തിലായതിനാല്‍ തൊടാൻ പോലും കഴിഞ്ഞില്ല. ഇത്രയും ജാഗ്രതയോടെ ആക്രമകാരികളായ മൃഗങ്ങളില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാൻ മറ്റൊരു ജീവിക്കും സാധിക്കില്ലെന്ന ക്യാപ്ഷനോടെയാണ് സുശാന്ത നന്ദ വിഡിയോ പങ്കുവെച്ചത്.
ആനകളുടെ ബുദ്ധിപരമായ നീക്കത്തെ പ്രശംസിച്ച് നിരവധി ആളുകള്‍ കമന്റ് ചെയ്‌തു. 'കുഞ്ഞുങ്ങള്‍ അഭനം തേടി, മുതിര്‍ന്നവര്‍ സംരക്ഷണം ഒരുക്കി, സര്‍ക്കിള്‍!'- എന്നായിരുന്നു ഒരാളുടെ കമന്റ്. കാട്ടുപോത്തും ഇത്തരം ചെറുത്തു നില്‍പ്പ് നടത്താറുണ്ടെന്നും ചിലര്‍ കമന്റ് ചെയ്‌തു.
On seeing the lion, elephants form a circle around the young calves for protecting the young baby. In wild,no animal does it better than elephant herd. pic.twitter.com/husiclWSQx