Click to learn more 👇

ആകാശത്ത് വിചിത്രമായ നിഴല്‍ കണ്ട് അത്ഭുതപ്പെട്ട് പ്രദേശവാസികള്‍; 'സ്വര്‍ഗവാതില്‍' എന്ന് കാഴ്ച്ചക്കാർ:- വീഡിയോ കാണാം


 ബെംഗളൂരു: ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഉള്ളതുമില്ലാത്തതുമായ നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. ഇതുസംബന്ധിച്ച്‌ നിരവധി ചര്‍ച്ചകളും ഉണ്ടാകാറുണ്ട്.

എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഒരു പുതിയ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബെംഗളൂരു നഗരത്തില്‍ ആകാശത്ത് തെളിഞ്ഞ ഒരു വിചിത്രമായ നിഴലിന്റെ വീഡിയോ പ്രദേശവാസികളെ അമ്ബരപ്പിച്ചിരിക്കുകയാണ്.

ട്വിറ്ററില്‍ ഒരു ബാംഗ്ലൂര്‍ നിവാസിയാണ് അജ്ഞാത നിഴലിന്റെ വീഡിയോ പങ്കുവെച്ചത്. 'ഹെബ്ബാള്‍ മേല്‍പ്പാലത്തിന് സമീപം ജൂലൈ 23ന് രാത്രി ബെംഗളൂരു ആകാശത്ത് നിഗൂഢമായ ഒരു നിഴല്‍ (വസ്തു) കണ്ടു. മറ്റാരെങ്കിലും കണ്ടോ? ഇത് എന്തായിരിക്കാം? ഒരു കെട്ടിടത്തിന്റെ നിഴല്‍? അങ്ങനെയാണെങ്കില്‍, അതിന് പിന്നിലെ ശാസ്ത്രം എന്തായിരിക്കാം', എന്ന് അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.

വീഡിയോ ഇതിനോടകം തന്നെ 50,000 അധികം പേര്‍കണ്ടിട്ടുണ്ട്, നൂറുകണക്കിന് പ്രതികരണങ്ങളും നേടിയിട്ടുണ്ട്. വീഡിയോ ഇതിനോടകം തന്നെ 50,000 അധികം പേര്‍കണ്ടിട്ടുണ്ട്, നൂറുകണക്കിന് പ്രതികരണങ്ങളും നേടിയിട്ടുണ്ട്. 

ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ ഇതിനെ സ്വര്‍ഗ്ഗത്തിലേക്കുള്ള വാതിലാണെന്നും മറ്റു ചിലര്‍ വിശ്വസിക്കുന്നത് ഇത് ഒരു മായകാഴ്ച്ചയായിരിക്കാമെന്നും ദൂരെ ഒരു ബഹുനില കെട്ടിടം ഉണ്ടെന്നുമാണ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.