Click to learn more 👇

കനത്ത മഴ: കബനി നദി കരകവിഞ്ഞു; വീഡിയോ കാണാം


 ശക്തമായ മഴയില്‍ കബനി നദിയും കന്നാരംപുഴയും കടമാൻതോടും മുദ്ദള്ളിത്തോട്ടിലും ജലനിരപ്പുയര്‍ന്നു.

ഇന്നലെ രാത്രിയോടെ തുടര്‍ച്ചയായി മഴ ലഭിച്ചതോടെയാണ് ജലനിരപ്പ് ഉയരാൻ കാരണം.

പുല്‍പ്പള്ളി മേഖലയിലെ വിവിധ ഭാഗങ്ങളിലും കനത്തമഴ ലഭിച്ചതോടെ കബനി നദി നിറഞ്ഞൊഴുകുകയാണ്. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. 

ഞായറാഴ്ച രാവിലെ മുതല്‍ പുല്‍പ്പള്ളിയിലെ വിവിധ ഭാഗങ്ങളില്‍ കാറ്റോടുകൂടിയ മഴയാണ്. ചിലയിടങ്ങളില്‍ മരങ്ങള്‍ വീണു. കനത്ത മഴ തുടര്‍ന്നാല്‍ കബനി നദിയിലെ തോണി സര്‍വീസ് ഇന്ന് മുതല്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് തോണിക്കാര്‍ പറഞ്ഞു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.