Click to learn more 👇

അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയം, ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍


 അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍.

കൊല്ലം പത്തനാപുരത്ത് എടത്തറ സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ സന്തോഷ് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.

സന്തോഷ് ഒന്നര വര്‍ഷമായി ഭാര്യ മാങ്കോട് സ്വദേശി ശോഭയുമായി അകന്ന് കഴിയുകയായിരുന്നു. ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ഇയാള്‍ ആക്രമണം നടത്തിയത്.

ടാപ്പിംഗ് തൊഴിലാളിയായ സന്തോഷ് വീടിന് സമീപത്തെ പറമ്ബില്‍ പുല്ലുവെട്ടുകായിരുന്ന ശോഭയ്ക്ക് നേരെ റബര്‍ പാലിന് ഉറയൊഴിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ഒഴിക്കുകയായിരുന്നു. 

മുഖത്തും കൈയ്ക്കും സാരമായി പൊള്ളലേറ്റ ശോഭയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവിളി കേട്ട് എത്തിയ അയല്‍വാസി മധുവിനെ, സന്തോഷ് റബ്ബര്‍ ടാപ്പിംഗിന് ഉപയോഗിക്കുന്ന കത്തികൊണ്ട് കുത്തി വീഴ്ത്തുകയും ചെയ്തു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.