Click to learn more 👇

സ്വര്‍ണം അരിച്ചെടുക്കുന്ന ബിസിനസില്‍ പങ്കാളിയാക്കാം; ഒരുകോടി 14 ലക്ഷം തട്ടി; യുവാവിനെ ക്വട്ടേഷന്‍ സംഘം റാഞ്ചി; അറസ്റ്റ്


 കൊച്ചി: പണമിടപാട് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച്‌ വഴിയില്‍ ഉപേക്ഷിച്ചു. കുട്ടമശേരി സ്വദേശിയായ ബിലാലിനെയാണ് അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി ആലപ്പുഴ വെള്ളക്കിണറില്‍ ഉപേക്ഷിച്ചത്.

ബിലാലിന്റെ സുഹൃത്ത് എഡ്വിന്റെ നേതൃത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയത്. മര്‍ദനത്തില്‍ യുവാവിന്റെ കാലൊടിഞ്ഞു.

ഇന്നലെ വൈകീട്ടാണ് ആലുവ ഭാഗത്തുനിന്ന് യുവാവിനെ ക്വട്ടേഷന്‍ സംഘം നാടകീയമായി തട്ടിക്കൊണ്ടുപോയത്. യുവാവിന്റെ കാറില്‍ കയറിയ ക്വട്ടേഷന്‍ സംഘം മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചെടുത്ത ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു. വഴിയിലുടനീളം മര്‍ദിച്ച ശേഷം ആലപ്പുഴ വെള്ളക്കിണര്‍ ഭാഗത്ത് ഉപേക്ഷിച്ചു. ബീലാല്‍ ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ആലപ്പുഴ അരൂരില്‍ നിന്ന് എഡ്വിന്‍ അടക്കമുള്ള പ്രതികളെ പിടികൂടി.

ബിലാലിന്റെ പിതാവ് ആഫ്രിക്കയിലെ സ്വര്‍ണഖനിയില്‍ നിന്ന് സ്വര്‍ണം അരിച്ചെടുക്കുന്നതിന് എഡ്വിനെ പങ്കാളിയാക്കാമെന്ന് പറഞ്ഞ് രണ്ടുവര്‍ഷം മുന്‍പ് ഒരുകോടി 14 ലക്ഷം രൂപ വാങ്ങിയിരുന്നു. ഈ തുക മടക്കിനല്‍കാത്തതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. പണമിടപാട് തര്‍ക്കത്തെ തുടര്‍ന്ന് ഒന്നരവര്‍ഷം മുന്‍പ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് ഒത്തുതീര്‍പ്പാക്കിയിരുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.