വൈക്കത്ത് ദമ്ബതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം മറവൻന്തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനില്‍ നടേശൻ (48), ഭാര്യ സിനിമോള്‍ (43) എന്നിവരെയാണ് വീടിനുള്ളില്‍ വൈകിട്ട് ആറുമണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളില്‍ നിന്നടക്കമുള്ള സാമ്ബത്തിക ബാധ്യതമൂലമാണ് ഇവര്‍ ജീവനൊടുക്കിയതെന്ന് പറയപ്പെടുന്നു. മൂന്ന് വര്‍ഷം മുമ്ബ് കെ.എസ്.ആര്‍.ടി.സിയില്‍ എം പാനല്‍ ജീവനക്കാരനായിരുന്ന നടേശൻ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനുശേഷം കക്ക വാരല്‍ തൊഴിലാളിയായി ഉപ ജീവനം നടത്തിവരികയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)