Click to learn more 👇

മുടിവെട്ടാനെത്തിയ ആണ്‍കുട്ടികളെ വിവസ്ത്രരാക്കി ലൈംഗികാതിക്രമം; ബാര്‍ബര്‍ ഷോപ്പ് ഉടമ പിടിയില്‍


 മലയാലപ്പുഴ: തലമുടിവെട്ടിക്കാനെത്തിയ 11 വയസ്സുള്ള ആണ്‍കുട്ടികള്‍ക്കുനേരേ ലൈംഗികാതിക്രമം കാണിച്ച ബാര്‍ബര്‍ ഷോപ്പ് ഉടമ പിടിയില്‍.

നെയ്യാറ്റിൻകര മണലൂര്‍ മേലേപുത്തൻവീട്ടില്‍ ചന്ദ്രനെ (62) ആണ് മലയാലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്. 

മേയിലായിരുന്നു സംഭവം. ഉച്ചയ്ക്ക് 12 മണിയോടെ മലയാലപ്പുഴ മുക്കുഴിയിലെ ബാര്‍ബര്‍ ഷോപ്പില്‍ എത്തിയ കുട്ടികളെ ചന്ദ്രൻ വിവസ്ത്രരാക്കി ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. 

ചന്ദ്രനെ കോടതി റിമാൻഡുചെയ്തു. എസ്.ഐ. കിരണിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഒ.മാരായ ശ്രീരാജ്, ഇര്‍ഷാദ്, സി.പി. ഓമാരായ സുഭാഷ്, അരുണ്‍, അമല്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.