Click to learn more 👇

‘ധർമൂസിന്റെ പേരിൽ എത്ര പേരെ നിങ്ങൾ പറ്റിച്ചു’: ആരോപണത്തിനു മറുപടിയുമായി ധർമജൻ


 സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിക്കാനെത്തിയ ആൾക്ക് മറുപടി നൽ‌കി നടൻ ധർമജൻ ബോൾഗാട്ടി. അരിസ്റ്റോ സുരേഷിനൊപ്പമുള്ള ധർമജന്റെയും ഭാര്യയുടെയും ചിത്രത്തിനു താെഴയാണ് നടനെതിരെ വ്യക്തിപരമായ ആരോപണവുമായി ഒരാൾ എത്തിയത്.

ധർമൂസിന്റെ പേരിൽ തന്റെ കയ്യിൽനിന്നു വാങ്ങിയ പണം തിരിച്ചുതന്നിട്ടില്ലെന്നും ഈ അവസ്ഥ വേറൊരാൾക്കും ഉണ്ടാകാതിരിക്കട്ടെ എന്നുമായിരുന്നു കമന്റിൽ ഉണ്ടായിരുന്നത്. എന്നാൽ ആരോപണം വാസ്തവവിരുദ്ധമാണെന്നും തന്നെ മറ്റുള്ളവർ പറ്റിച്ചതല്ലാതെ താൻ ആരെയും പറ്റിച്ചിട്ടില്ലെന്നും മറുപടിയായി ധർമജൻ പറഞ്ഞു.

വിശാഖ് കാർത്തികേയൻ എന്ന ആളുടെ കമന്റ് ഇങ്ങനെ: ‘‘ഓർമയുണ്ടോ ധർമജാ, ഞാനും ഇതുപോലെ അതിരാവിലെ വീട്ടിൽ വന്നിട്ടുണ്ട്, അന്നൊക്കെ ചായയും കുടിച്ചാണ് പിരിഞ്ഞത്. പക്ഷേ ധർമൂസിന്റെ പേരിൽ നീ ഞങ്ങളുടെ കയ്യിൽനിന്നു മേടിച്ച കാശ് മാത്രം ഇത് വരെയും തന്നിട്ടില്ല. നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാം. ഇനി വേറെ ഒരാൾക്കു കൂടി ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.’’

ഈ വർഷം ഫെബ്രുവരി 21ന് പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയായിരുന്നു വിശാഖ് ഇങ്ങനെ കമന്റ് ചെയ്തത്. അതിനു മറുപടിയായി ധർമജൻ എത്തിയത് ഓഗസ്റ്റ് പത്തിനും. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്തതുകൊണ്ടാണ് ഈ കമന്റ് കാണാതെ പോയതെന്നും ധർമജൻ പറയുന്നുണ്ട്.

‘‘വൈശാഖ്, ഞാൻ ഇന്നാണ് ഈ പോസ്റ്റ് കാണുന്നത്. ഞാനങ്ങനെ ഫെയ്സ്ബുക്കും വാട്സാപ്പും എപ്പോഴും നോക്കാറില്ല. പിന്നെ പറ്റിച്ച കാര്യം, എനിക്ക് 46 വയസ്സായി. എന്റെ ജീവിതത്തിൽ കുറെ പേർ എന്നെ പറ്റിച്ചതല്ലാതെ ഞാൻ ആരെയും പറ്റിച്ചിട്ടില്ല. നിങ്ങളുടെ കയ്യിന്ന് 5 രൂപ വാങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്ക് നെഞ്ചിൽ കൈവച്ച് പറയാൻ പറ്റുമോ? ...എല്ലാവരും രക്ഷപ്പെടാൻ വേണ്ടി നിലകൊണ്ടു. പക്ഷേ വിശ്വസിച്ചവർ ചതിച്ചു. പേര് പോയത് എന്റെ ...’’– ധർമജന്റെ മറുപടി.

സംഭവത്തിൽ ധർമജനെ പിന്തുണച്ച് നിരവധിപ്പേരാണ് എത്തുന്നത്. കൃത്യമായ തെളിവുകളില്ലാതെ ഒരാൾക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്നും ഇത് തീർത്തും തെറ്റായിപ്പോയെന്നുമാണ് ധർമജനെ പിന്തുണച്ചെത്തുന്നവര്‍ അഭിപ്രായപ്പെടുന്നത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.