Click to learn more 👇

യൂനാനി, അത് ശാസ്ത്രമേയല്ല മിത്താണ്; സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരിച്ച്‌ ഡോക്ടര്‍ സുല്‍ഫി നൂഹു പങ്കുവെച്ച കുറിപ്പ് വായിക്കാം


 യൂനാനി ചികിത്സാ രീതി മിത്ത് മാത്രമാണെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ സുല്‍ഫി നൂഹു. സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സുല്‍ഫി നൂഹുവിന്റെ പ്രതികരണം.

യൂനാനി ചികിത്സാരീതി അന്ധവിശ്വാസമാണെന്നും അത് ശാസ്ത്രീയ ചികിത്സാരീതിയല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സിദ്ദിഖ് ഏതോ യൂനാനി മരുന്നുകള്‍ തുടര്‍ച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്നും യൂനാനി മരുന്നുകളില്‍ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകള്‍ ലിവറിനെയും കിഡ്നിയും തകര്‍ക്കുമെന്നുള്ളത് ശാസ്ത്രമാണെന്നും അത് മിത്തല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം മിത്തുകളില്‍ വിശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണരൂപം

മിത്താണ് -

യൂനാനി

അത് ശാസ്ത്രമേയല്ല.!

സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ്

യൂനാനി ചികിത്സാരീതി ഒരു മിത്ത് മാത്രമാണ്.

അതൊരു അന്ധവിശ്വാസം

ശാസ്ത്രീയ ചികിത്സാരീതിയെ അല്ല.

മിത്തും ശാസ്ത്രവും വിശ്വാസവും ഒക്കെ ഏതാണ്ട് ചര്‍ച്ച നിലച്ച മട്ടാണ്.

അതങ്ങനെ നില്‍ക്കട്ടെ.

അതാണ് കേരളത്തിന് നല്ലത്.

എന്നാല്‍ ചികിത്സ മേഖലയിലെ ശാസ്ത്രവും മിത്തും വിശ്വാസവും തുടര്‍ച്ചയായി,

ശക്തമായി ചര്‍ച്ചചെയ്യപ്പെടണം.

അതാണ് പലരുടെയും ആരോഗ്യത്തിന് നല്ലത്.

സംവിധായകൻ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകള്‍ തുടര്‍ച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ .

യുനാനി മരുന്നുകളില്‍ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകള്‍

ലിവറിനെയും കിഡ്നിയും തകര്‍ക്കുമെന്നുള്ളത് ശാസ്ത്രം

അത് മിത്തല്ല.

ഒരു നൂറായിരം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടത്.

ഇത്തരം മിത്തുകളില്‍ വിശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങള്‍, ഒരുതരം കൊലപാതകങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുന്നു.

_പാല്‍നിലാവിന് - മാത്രമല്ല ഒരു തലമുറയ്ക്ക് മുഴുവൻ നൊമ്ബരമായി മാറിയ

ശ്രീ സിദ്ദിഖിന് ആദരാഞ്ജലികള്‍

ഡോ സുല്‍ഫി നൂഹു

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.