താനെ (മഹാരാഷ്ട്രാ): എൻ.സി.സി. ട്രെയിനിങ്ങിനിടെ ജൂനിയര്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍
മഹാരാഷ്ട്രയിലെ താനെയിലെ ജോഷി ബേദ്കര്‍ കോളേജിലാണ് സംഭവം നടന്നത്. ക്രൂര മര്‍ദനത്തിന്റെ വീഡിയോ വിദ്യാര്‍ഥികളിലാരോ പകര്‍ത്തി.
ഇത് സാമൂഹിക മാധ്യമങ്ങളിലുള്‍പ്പടെ പ്രചരിച്ചതോടെയാണ് ക്രൂരത പുറത്തു വന്നത്.
ചെളിയില്‍ തലകുനിച്ചുനിര്‍ത്തി വടികൊണ്ട് വിദ്യാര്‍ഥികളുടെ ശരീരത്തില്‍ സീനിയര്‍ വിദ്യാര്‍ഥി ആഞ്ഞടിക്കുന്നത് വീഡിയോയില്‍ കാണാം. അടിക്കരുതെന്ന് വിദ്യാര്‍ഥികള്‍ കരഞ്ഞ് അപേക്ഷിക്കുമ്ബോഴാണിത്.
സംഭവത്തില്‍ കര്‍ശന നടപടിയെടുത്തായി കോളേജ് പ്രിൻസിപ്പല്‍ സുചിത്ര നായിക് വ്യക്തമാക്കി.
പരിശീലകന്റെ അഭാവത്തിലാണ് സീനിയര്‍ വിദ്യാര്‍ഥി ട്രെയിനിങ് ചുമതല ഏറ്റെടുത്തതെന്നും ഇയാള്‍ക്കെതിരെ അച്ചടക്ക നടപടികള്‍ കോളേജ് മാനേജ്മെന്റ് സ്വീകരിച്ചതായും പ്രിൻസിപ്പല്‍ വ്യക്തമാക്കി.
This video is from Thane’s Joshi Bedekar College maharashtra, What kind of training is this?? @HQ_DG_NCCpic.twitter.com/qglOp6M1tl