പന്തളം: എംകോം വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കളും സഹപാഠികളും. പെരുമ്ബുളിക്കല്‍ പത്മാലയത്തില്‍ രാധാകൃഷ്ണന്‍ നായരുടെ മകള്‍ ലക്ഷ്മി ആര്‍. നായരെയാ (22)ണ് ഇന്നലെ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അടൂരില്‍ സ്വകാര്യ കോളേജില്‍ എംകോം വിദ്യാര്‍ത്ഥിനിയായിരുന്നു. വീടിനുള്ളില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. ചതി പറ്റി, എന്റെ മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി എന്ന് കുറിപ്പില്‍ പറയുന്നു. അച്ഛനെയും അമ്മയെയും നന്നായി നോക്കണമെന്ന് അനിയനോടും പറഞ്ഞിട്ടുണ്ട്.
വിദേശത്ത് ജോലി നോക്കുന്ന ഒരു യുവാവുമായി ലക്ഷ്മിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇയാള്‍ അടുത്തു തന്നെ വിവാഹിതനാകുന്നുവെന്ന് ലക്ഷ്മി അറിഞ്ഞിരുന്നു. ഈ മനോവിഷമം കാരണമാണോ ലക്ഷ്മി ജീവനൊടുക്കിയത് എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യമുന്നയിച്ച് സഹപാഠികള്‍ രംഗത്തു വന്നിട്ടുണ്ട്.