Click to learn more 👇

ആര്യനാട് യുവതിയെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


 

ആര്യനാട് പുതുക്കുളങ്ങരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിതുര മരുതാമല സ്വദേശി ബെന്‍സി (26) യാണ് മരിച്ചത്.

രാവിലെ 11 മണിയോടെയാണ് ബെന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നരൂവാമൂട് സ്വദേശി ജോബിന്‍ ആണ് ബെന്‍സിയുടെ ഭര്‍ത്താവ്. നാലുമാസമായി ഇവര്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. 

കൊറിയര്‍ സര്‍വീസില്‍ ജോലി ചെയ്യുകയാണ് ജോബിന്‍. ബെന്‍സി വീടിനോട് ചേര്‍ന്നുള്ള സ്ഥാപനത്തില്‍ ഫിസിയോതെറാപിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു. സംഭവസമയത്ത് ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല.

ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് അയല്‍വീട്ടുകാരെ വിളിച്ചു വരുത്തി വീടു ചവിട്ടി തുറന്നപ്പോഴാണ് ബെന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.