Click to learn more 👇

'അഞ്ച് മിനിറ്റില്‍ അല്‍ഫാം വേണം'; ഹോട്ടല്‍ ജീവനക്കാരെ യുവാക്കള്‍ മര്‍ദിച്ചെന്ന് പരാതി; കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ പുറത്ത്


 അഞ്ച് മിനിറ്റുകൊണ്ട് അല്‍ഫാം നല്‍കണമെന്നാവശ്യപ്പെട്ട് യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ചെന്ന് പരാതി.

തിരുവമ്ബാടി പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാര്‍ എക്സ്പ്രസ്സ് ഹോട്ടലില്‍ ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം.

അഞ്ച് മിനിറ്റ് കൊണ്ട് ഓര്‍ഡര്‍ ചെയ്ത അല്‍ഫാം വേണം എന്ന് പറഞ്ഞപ്പോള്‍ 15 മിനിറ്റ് ആകും എന്ന് പറഞ്ഞതിന് ആണ് ജീവനക്കാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തത് എന്നാണ് പരാതി. 

കോടഞ്ചേരി മീൻമുട്ടി സ്വദേശികളായ യുവാക്കളുടെ മര്‍ദ്ദനത്തില്‍ മൂന്നു ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ ഹോട്ടല്‍ ഉടമകള്‍ പോലീസില്‍ പരാതി നല്‍കി. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിരുവമ്ബാടി പോലീസ് അന്വേഷണം ആരംഭിച്ചു .

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.