Click to learn more 👇

കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്


 

കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്.

ക്രൂരമായ പീഡനത്തിന് ശേഷം പ്രതി നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായി പെണ്‍കുട്ടി മൊഴി നല്‍കി. പ്രതി തനിച്ചാണ് തട്ടിക്കൊണ്ടുപോയതെന്നും പെണ്‍കുട്ടി പറഞ്ഞു.

മൂന്ന് മണിയോടെയാണ് പൊലീസിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായത്. മൊഴിയെടുക്കല്‍ മണിക്കൂറുകള്‍ നീണ്ടു. തനിച്ചാണ് പ്രതി തട്ടിക്കൊണ്ടുപോയത്. പ്രതിക്കെതിരെ ഗുരുതരമായ കാര്യങ്ങളാണ് പെണ്‍കുട്ടിയുടെ മൊഴിയിലുള്ളത്. പ്രതിയെ ഉടന്‍ പിടികൂടുമെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പ്രതിയെക്കുറിച്ച്‌ കൂടുതല്‍ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ പ്രതിക്കായി പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഇന്നലെയാണ് ലഹരിക്കടിപ്പെട്ട യുവാവ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി അടച്ചിട്ട വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട് പീഡിപ്പിച്ചത്. ഉണ്ണിയത്താംകണ്ടി വീട്ടില്‍ ജുനൈദ് അലി(25)യുടെ വീടിന്റെ മുകള്‍നിലയിലെ മുറിയിലാണ് പെണ്‍കുട്ടിയെ കണ്ടത്. ഇവിടെനിന്ന് ആറു ഗ്രാം എം.ഡി.എം.എ.യും പോലീസ് കണ്ടെടുത്തു.

കോഴിക്കോട്ടെ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ് ക്രൂര പീഡനത്തിരയായത്. കുണ്ടുതോട്ടിലെ ആള്‍താമസമില്ലാത്ത വീടിന്റെ പൂട്ട് തകര്‍ത്താണ് തൊട്ടില്‍പ്പാലം പൊലീസ് വിദ്യാര്‍ഥിനിയെ രക്ഷപ്പെടുത്തിയത്. കുറ്റ്യാടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ വൈദ്യപരിശോധനക്ക് വിധേയമാക്കി. പ്രതി ലഹരിക്ക് അടിമയാണെന്നും വീട്ടില്‍നിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെത്തിയിരുന്നു.

കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിയെ ബുധനാഴ്ചയാണ് യുവാവ് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് വീട് കണ്ടെത്തിയത്. പൊലീസ് വീട്ടിലെത്തുമ്ബോള്‍ പെണ്‍കുട്ടിയെ വിവസ്ത്രയാക്കി മുറിയില്‍ കെട്ടിയിട്ടിരിക്കയായിരുന്നു. ക്രൂരമായി ദേഹോപദ്രവമേല്‍പ്പിച്ചിട്ടുണ്ട്.

നാട്ടുകാരുടെ സഹായത്തോടെ ജുനൈദിന്റെ വീടിന്റെ പൂട്ടുതകര്‍ത്താണ് പോലീസ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. മുറിയില്‍നിന്ന് എം.ഡി.എം.എ.യ്ക്കുപുറമേ മദ്യക്കുപ്പികളും കണ്ടെത്തി.

പോലീസെത്തുന്നതിന് ഒരുമണിക്കൂര്‍മുമ്ബ് ജുനൈദ് അലി മുറി പൂട്ടി പുറത്തുപോയതായാണ് വിവരം.

എം.ഡി.എം.എ. പിടികൂടിയ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിക്കുമെന്നും പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും തൊട്ടില്‍പ്പാലം പോലീസ് അറിയിച്ചു. രണ്ടുമാസംമുമ്ബാണ് യുവാവിന്റെ മാതാപിതാക്കള്‍ മകളുടെ പ്രസവ ആവശ്യവുമായി ബന്ധപ്പെട്ട് വിദേശത്തേക്കു പോയത്. തുടര്‍ന്ന് യുവാവ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.