കൊടുവള്ളിയില്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. കൊടുവള്ളിയിലെ എം ഐ ചിക്കന്‍ എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.
സംഭവത്തില്‍ നടക്കാവ് സ്വദേശികളായ ആറുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മയോണൈസില്‍ നിന്നുമാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം.
കഴിഞ്ഞ ആഴ്ച ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടിയ ഹോട്ടലാണിത്.സംഭവത്തില്‍ ആളുകള്‍ പ്രതിഷേധവുമായി എത്തിയതോടെ കടയ്ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.