Click to learn more 👇

അരയ്ക്ക് മുകളിലേക്കുള്ള ഭാഗം പാടത്ത്; കത്തിക്കരിഞ്ഞ നിലയില്‍; കണ്ടെത്തിയത് ഡ്രോണ്‍ പരിശോധനയില്‍


 കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഊരള്ളൂര്‍-നടുവണ്ണൂര്‍ റോഡില്‍ വയലിനോട് ചേര്‍ന്ന് പുരുഷന്റേതെന്ന് സംശയിക്കുന്ന രണ്ടു കത്തിക്കരിഞ്ഞ കാലുകളാണ് ആദ്യം കണ്ടെത്തിയത്.

സമീപത്തു നിന്നും ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മറ്റു ശരീരഭാഗങ്ങള്‍ ആദ്യം കണ്ടെത്താനായിട്ടില്ല. പിന്നീട് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മറ്റു ശരീരഭാഗങ്ങളും കണ്ടെത്തി. കത്തിക്കരിഞ്ഞ നിലയിലാണ് അരയ്ക്കുള്ള മുകളിലുള്ള ഭാഗവും കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ ഏഴുമണിക്ക് നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച്‌ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കാലുകള്‍ കണ്ടെത്തിയതിന് മീറ്ററുകള്‍ക്ക് അകലെ വയലില്‍നിന്ന് ബാക്കി ശരീരഭാഗങ്ങളും കണ്ടെത്തിയത്.

ഇതും കത്തിക്കരിഞ്ഞനിലയിലാണ്. പുരുഷന്റെ മൃതദേഹമാണ് ഇതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍, മരിച്ചത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച്‌ കൊയിലാണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സമീപപ്രദേശങ്ങളില്‍നിന്ന് കാണാതായവരെക്കുറിച്ചും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. മൃതദേഹാവശിഷ്ടങ്ങള്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.