Click to learn more 👇

പ്ലഗ്ഗില്‍ കുത്തിയിരുന്ന മൊബൈല്‍ ചാര്‍ജറില്‍ കടിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റ് മരിച്ചു


 മൊബൈല്‍ ചാര്‍ജറിന്‍റെ പിന്‍ വായിലിട്ടതിനെ തുടര്‍ന്ന് ഷോക്കേറ്റ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ താലൂക്കിലെ സിദ്ധാറില്‍ ബുധനാഴ്‌ച (ഓഗസ്റ്റ് 02) ആണ് സംഭവം. സിദ്ധാറിലെ സന്തോഷ് കല്‍ഗുട്‌കറിന്‍റെയും സഞ്ജന കല്‍ഗുട്‌കറിന്‍റെയും മകള്‍ സാനിധ്യ കല്‍ഗുട്‌കറാണ് മരിച്ചത്.

സ്വിച്ച്‌ബോര്‍ഡില്‍ കണക്‌ട് ചെയ്‌തിരുന്ന മൊബൈല്‍ ചാര്‍ജര്‍ ഓഫ് ചെയ്‌തിരുന്നില്ല. ഓണ്‍ ആയിരുന്ന ചാര്‍ജറിന്‍റെ വയര്‍ കുഞ്ഞ് വായിലിടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ കുഞ്ഞിനെ ഉടന്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

അതേസമയം കുഞ്ഞിന്‍റെ മരണ വിവരം അറിഞ്ഞതോടെ അച്ഛന്‍ സന്തോഷ് ബോധരഹിതനായി വീണു. ഇയാളെ സിദ്ധാറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഹോസ്‌കോമില്‍ കരാര്‍ ജീവനക്കാരനാണ് സന്തോഷ്.

സന്തോഷിന്‍റെയും സഞ്ജനയുടെയും മൂന്നാമത്തെ കുട്ടിയാണ് മരിച്ച സാനിധ്യ. മറ്റ് രണ്ട് പെണ്‍കുട്ടികള്‍ കൂടി ഇവര്‍ക്കുണ്ട്. ഈ രണ്ട് കുട്ടികളില്‍ ഒരാളുടെ ജന്മദിനം ആയിരുന്നു ഇന്നലെ (ഓഗസ്റ്റ് 02). കുടുംബം ഇതിന്‍റെ സന്തോഷത്തിലായിരിക്കുമ്ബോഴാണ് ദാരുണ സംഭവം. റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.