Click to learn more 👇

കല്യാണം നടത്തിയതിന് പ്രതിഫലം ചോദിച്ചു; ബ്രോക്കറുടെ തലയടിച്ചു പൊട്ടിച്ച സഹോദരങ്ങള്‍ പിടിയില്‍


 

തിരുവനന്തപുരം: വര്‍ക്കലയില്‍ ഫീസ് ചോദിച്ചതിന് ബ്രാേക്കറുടെ തലയടിച്ചു പൊട്ടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ പിടിയില്‍.

വധശ്രമ കേസിലാണ് അരിവാളം സ്വദേശികളായ ഷക്കീര്‍, റിബായത്ത്, നാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

റിബായത്തിന്റെ മകന്റെ കല്യാണം നടത്തിയത് കല്യാണ ബ്രോക്കറായ റീസലായിരുന്നു. കല്യാണത്തിന് ശേഷം റീസല്‍ ബ്രാേക്കര്‍ ഫീ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫീസ് നല്‍കാൻ സഹോദരങ്ങളായ ഷക്കീര്‍, റിബായത്ത്, നാസ് എന്നിവര്‍ തയ്യാറായില്ല. തുടര്‍ന്ന് റീസലിനെ ആക്രമിക്കുകയായിരുന്നു.

ബ്രോക്കര്‍ ഫീസ് നല്‍കാത്തത് റീസല്‍ ചോദ്യം ചെയ്തതില്‍ പ്രകോപിതരായി സഹോദരങ്ങള്‍ ഞായറാഴ്ചയാണ് ഇയാളെ റോഡിലിട്ട് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ റീസലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.