Click to learn more 👇

അച്ചു ഉമ്മനെതിരെ സൈബര്‍ അധിക്ഷേപം: മാപ്പ് പറഞ്ഞ് ഇടതു സംഘടനാ നേതാവായ സെക്രട്ടറിയേറ്റിലെ മുന്‍ ഉദ്യോഗസ്ഥന്‍


 

കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ നടത്തിയ സൈബര്‍ അധിക്ഷേപത്തില്‍ മാപ്പപേക്ഷിച്ച്‌ സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥനും ഇടതു സംഘടനാ നേതാവുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളി.

മുൻ അഡീഷണല്‍ സെക്രട്ടറിയായിരുന്ന നന്ദകുമാര്‍ ഫേസ്ബുക്കിലൂടെയാണ് അച്ചു ഉമ്മാനോട് ക്ഷമാപണം നടത്തിയത്. അച്ചു ഉമ്മൻ പൂജപ്പുര പൊലിസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ക്ഷമാപണം നടത്തിയത്. 

സ്ത്രീത്വത്തെ അപമാനിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് നന്ദകുമാര്‍ കൊളത്താപ്പിള്ളി പറയുന്നു. അറിയാതെ സംഭവിച്ച്‌ പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

'ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്റെ പോസ്റ്റിന് കീഴെ വന്ന പ്രകോപനപരമായ കമന്റുകള്‍ക്ക് മറുപടി പറയുന്നതിനിടയില്‍ ഞാൻ രേഖപ്പെടുത്തിയ ഒരു കമന്റ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകള്‍ക്ക് അപമാനമായി പോയതില്‍ ഞാൻ അത്യധികം ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ശ്രദ്ധയില്‍പെട്ട ഉടനെ ആ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്തു. അറിയാതെ സംഭവിച്ച്‌ പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നു.'

അതേസമയം, അധികാര ദുര്‍വിനിയോഗം നടത്തി ഒരു രൂപ പോലും സമ്ബാദിച്ചതായി തനിക്കെതിരെ ഒരു

ആരോപണവും ഇതുവരെ ഉയര്‍ന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അച്ചു ഉമ്മൻ പറഞ്ഞിരുന്നു. പിതാവിനെ ജീവിതകാലം മുഴുവൻ വേട്ടയാടിയിരുന്നവര്‍ അദ്ദേഹത്തിന്റെ മരണശേഷം മക്കളെ വേട്ടയാടുകയാണെന്നും അവര്‍ പറഞ്ഞിരുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.