Click to learn more 👇

ലഹരിക്കേസിലെ പ്രതി പിടികൂടി മണിക്കൂറുകള്‍ക്കകം പോലീസ് കസ്റ്റഡിയില്‍ മരിച്ചു


 പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു. താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മലപ്പുറം തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രി (30)യെയാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്.

ചെമ്മാട് സ്വദേശിയും നിലവില്‍ മമ്ബുറം മൂഴിക്കല്‍ താമസക്കാരനുമായ ഇയാളെ തിങ്കളാഴ്ച വൈകീട്ടാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് താനൂര്‍ പൊലീസ് മറ്റു നാലു പേര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്തത്. 

18 ഗ്രാം എം.ഡി.എം.എയുമായാണ് ഇവരെ പിടികൂടിയതെന്നും ഇയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നുമെന്നുമാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇയാളെ മരിച്ചനിലയില്‍ താനൂര്‍ മൂലക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. താനൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ചര്‍ച്ചചെയ്യുന്നുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.