ദില്ലി: വിപണിയെ ഞെട്ടിച്ച് കൊണ്ട് ഇന്ത്യയിലേക്കുള്ള ലാപ്ടോപ്പുകളുടെയും ടാബുകളുടെയുമടക്കം ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ അപ്രതീക്ഷിതമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
കമ്ബ്യൂട്ടര്‍ വിപണയില്‍ വൻ വിലക്കയറ്റം സൃഷ്ടിക്കാനിടയുള്ള തീരുമാനമെന്നാണ് പുറത്തുവരുന്ന അഭിപ്രായം. HSN 8471 വിഭാഗത്തില്‍പ്പെടുന്ന ഉപകരണങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. എന്തിനാണ് ഇത്ര പെട്ടന്ന് ഇങ്ങനെയൊരു നീക്കമെന്നും ചോദ്യമുയര്‍ന്നു കഴിഞ്ഞു.
ഹാര്‍മോണൈസ്ഡ് സിസ്റ്റം ഓഫ് നോമൻക്ലേച്ചര്‍ എന്നതിന്‍റെ ചുരുക്കെഴുത്താണ് HSN. നികുതി ആവശ്യങ്ങള്‍ക്കായി വിവിധ ഉത്പന്നങ്ങളെ തരംതിരിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണിത്. ഡാറ്റ പ്രൊസസിങ്ങ് മെഷീനുകളാണ് എച്ച് എസ്‌എൻ 8471 എന്ന കോഡിനടിയില്‍പ്പെടുന്നത്. ലാപ്ടോപ്പും ടാബ്ലറ്റും മാത്രമല്ല, ചെറിയ സര്‍വ്വറുകളും, ആള്‍ ഇൻ വണ്‍ പിസികളും അടക്കം കമ്ബ്യൂട്ടറുകളുമൊക്കെ ഇതില്‍പ്പെടും. ആപ്പിളിന്റെ മാക് ബുക്കും, മാക് മിനിയുമൊക്കെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യല്‍ ഇനി എളുപ്പമല്ല. ഇറക്കുമതിക്ക് പ്രത്യേക ലൈസൻസ് എടുക്കണം. ആപ്പിളിന് മാത്രമല്ല പിസി, ലാപ്ടോപ്പ് മാര്‍ക്കറ്റിലെ പ്രധാനികളായ ഡെല്ലിന്റെയും, ലെനോവോയുടെയും, അസൂസിന്റെയും ഒക്കെ ഉല്‍പന്നങ്ങളുടെ ഇറക്കുമതി പ്രതിസന്ധിയിലായിരിക്കുയാണ്.
അതേസമയം, ഇപ്പോള്‍ വിദേശത്ത് ലാപ്ടോപ്പോ മറ്റോ വാങ്ങി കൊണ്ട് വരാമോ എന്നാണ് ചോദ്യം ഉയര്‍ന്നിരിക്കുന്നത്. ഇതിന് പറ്റുമെന്നും പറ്റില്ലെന്നുമാണ് ഉത്തരം. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുമ്ബോള്‍ ഇറക്കുമതി നിയന്ത്രണങ്ങളില്ലാതെ ഒരു ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, ഓള്‍-ഇൻ-വണ്‍ പേഴ്‌സണല്‍ കമ്ബ്യൂട്ടര്‍ അല്ലെങ്കില്‍ അള്‍ട്രാ-സ്മോള്‍ ഫോം ഫാക്ടര്‍ കമ്ബ്യൂട്ടര്‍ എന്നിവ അവരുടെ ബാഗേജില്‍ കൊണ്ടുവരാൻ സാധിക്കും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വാങ്ങുകയും തപാല്‍ വഴിയോ കൊറിയര്‍ വഴിയോ അയയ്‌ക്കുകയും ചെയ്യുന്ന ഇനങ്ങള്‍ക്കും ഇളവ് ബാധകമാണ്.
കൂടാതെ, ഗവേഷണം, റിപ്പയറിംഗ്, പ്രൊഡക്റ്റ് ഡെവലപ്മെന്‍റ് തുടങ്ങിയവയ്ക്കായി ഇറക്കുമതി ലൈസൻസുള്ളവര്‍ക്ക് 20 ഇനങ്ങള്‍ക്ക് വരെ ഇളവ് ലഭിക്കും. അവ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് കസ്റ്റംസ് ഡ്യൂട്ടി ചാര്‍ജുകളും നല്‍കേണ്ടതുണ്ട്. അതേസമയം, ഗവേഷണം, റിപ്പയറിംഗ്, പ്രൊഡക്റ്റ് ഡെവലപ്മെന്‍റ് തുടങ്ങിയ ആവശ്യങ്ങള്‍ കഴിയുമ്ബോള്‍ ഇന്ത്യയിലേക്ക് കൊണ്ട് വന്നവ വീണ്ടും കയറ്റുമതി ചെയ്യണം അല്ലെങ്കില്‍ നശിപ്പിക്കണം എന്നാണ് വ്യവസ്ഥ. അതായത്, വിദേശത്ത് നിന്ന് വരുമ്ബോള്‍ വ്യക്തിപരമായ ഉപയോഗത്തിനോ ആര്‍ക്കെങ്കിലും ഗിഫ്റ്റ് ആയി നല്‍കാനോ ലാപ്ടോപ്പും ടാബ്‍ലെറ്റമൊക്കെ കൊണ്ട് വരാനാകും. പക്ഷേ അത് ഇന്ത്യയില്‍ വില്‍ക്കാനാവില്ല എന്നുള്ളതാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ട നിബന്ധന.