Click to learn more 👇

ആളുമാറി അറസ്റ്റ് ചെയ്ത ഭാരതിയമ്മയുടെ മനോവിഷമവും പ്രായാസവും തിരിച്ചറിഞ്ഞു; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി


 

പാലക്കാട്: ആളുമാറി 84കാരിയെ പൊലീസ് വീഴ്ച മൂലം അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. കുനിശ്ശേരി സ്വദേശിനി ഭാരതിയമ്മയെ ആയിരുന്നു അറസ്റ്റ് ചെയ്തിരുന്നത്.

സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിക്ക് സമര്‍പ്പിച്ചിടുണ്ട്. മുഖ്യമന്ത്രിക്ക് ഭാരതിയമ്മ ല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭാരതിയമ്മക്കുണ്ടായ മനോവിഷമവും പ്രായാസവും തിരിച്ചറിഞ്ഞെന്ന് പൊലീസിന്റെ അന്വേഷണം റിപ്പോര്‍ട്ടില്‍ പറയുന്നു.

നിരപരാതിത്വം തെളിയിക്കാന്‍ നാല് വര്‍ഷമാണ് ഭാരതിയമ്മക്ക് കോടതി കയറിയിറങ്ങേണ്ടി വന്നത്. 1998ലായിരുന്നു കേസിനാസ്പദമായ സംഭവം. യഥാര്‍ത്ഥ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയതിന് പിന്നാലെ പൊലീസ് ഭാരതിയമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പായെന്ന് രേഖാമൂലം വിവരം ലഭിച്ചതായി ഭാരതിയമ്മയുടെ അഭിഭാഷകന്‍ പറഞ്ഞു

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.