Click to learn more 👇

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്; സംവിധായകന്‍ അറസ്റ്റില്‍


 

കൊയിലാണ്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 'ബൈനറി' സിനിമയുടെ സംവിധായകൻ പോലീസ് പിടിയില്‍.

കുറുവങ്ങാട് കേളമ്ബത്ത് ജാസിക് അലി (36)യെയാണ് പൊലീസ് അതിസാഹസികമായി പിടികൂടിയത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. .

ഡിവൈ.എസ്.പി.ഹരിപ്രസാദിന് ലഭിച്ച പരാതിയെ തുടര്‍ന്ന് കൊയിലാണ്ടി സി.ഐ എം വി.ബിജു, എസ്.ഐ.വി. അനീഷ്, എ.എസ്.ഐ.മാരായ വിനീഷ് കെ.ഷാജി, എസ്.എസ്.സി.പി.ഒ. ഷിനു തുടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്ന നടക്കാവിലെ താമസസ്ഥലത്ത് നിന്ന് പോലീസിനെ കണ്ട് ഓടിയപ്പോഴാണ് പിൻതുടര്‍ന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.