ഓണാഘോഷ പരിപാടികള്‍ക്കിടെ തുറന്ന ജീപ്പിന്റെ ബോണറ്റില്‍ കുട്ടിയെ ഇരുത്തി യാത്ര ചെയ്ത സംഭവത്തില്‍ കേസ് എടുത്ത് പൊലീസ്.
തിരുവനന്തപുരം കഴക്കൂട്ടത്ത് ഇന്നലെ വൈകീട്ടാണ് സംഭവം ഉണ്ടായത്. ജീപ്പ് ഡ്രൈവറെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .
യുവാക്കളുടെ സംഘമാണ് ഓണാഘോഷത്തിനിടെ തുറന്ന ജീപ്പിന്റെ ബോണറ്റില്‍ കുട്ടിയെ ഇരുത്തി യാത്ര ചെയ്തത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് പൊലീസ് നടപടിയെടുത്തത്. കഴക്കൂട്ടം മേനംകുളം വാടിയില്‍നിന്ന് ജീപ്പ് പിടികൂടി.
ഓണാഘോഷങ്ങള്‍ക്കായി അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പും മുന്നറിയിപ്പ് നല്‍കിയിരുന്നു