ലോകമെമ്ബാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. ഒത്തുകൂടലുകളുടെ ആഘോഷത്തില്‍ സോഷ്യല്‍ മീഡിയ നിറയെ ഓണം ഔട്ട്ഫിറ്റ് ഫോട്ടോഷൂട്ടുകളാണ്.
സാരിയിലും പട്ടുപ്പാവാടകളിലും തിളങ്ങുന്ന നിരവധി പേരുടെ ഫോട്ടോകളാണ് ഇവ. ഇക്കൂട്ടത്തില്‍ ഒരു വെറൈറ്റിയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍.
പാവാടയും ടോപ്പും ഷോളും ധരിച്ച് ക്യൂട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. വെള്ളനിറത്തിലുള്ള വസ്ത്രത്തില്‍ വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കള്‍ ടോപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ഡിസൈനറായ സമീറ സനീഷ് ആണ് ഈ ലുക്കിന് പിന്നില്‍. അതിസുന്ദരിയായ മഞ്ജുവിനെ കണ്ട് കമന്റുകളുമായി ആരാധകരും രംഗത്തെത്തി.
"ഈ കുട്ടീടെ കോളേജിലെ ഓണപ്പരിപാടി ആണെന്ന് തോന്നുന്നു, അടിപൊളി..ഓണം മഞ്ജു കൊണ്ട് പോയി, ഏതോ ചെറിയ പെണ്‍കുട്ടിയാണെന്നു കരുതി, ഏത് ക്ലാസ്സിലാ പഠിക്കണേ,ഒരു രക്ഷയും ഇല്ല..കണ്ടിട്ട് മതിയാവുന്നില്ല, സുന്ദരി പെണ്ണേ, ഓണാശംസകള്‍", എന്നിങ്ങനെ പോകുന്നു കമന്റുകള്‍.