കോട്ടയം; പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല.
ജെയ്ക് മതിപ്പുവിലയേക്കാള്‍ കുറച്ചാണ് തന്റെ സ്വത്തുക്കള്‍ക്ക് സത്യവാങ്മൂലത്തില്‍ വിലയിട്ടിരിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം. നാമനിര്‍ദ്ദേശ പത്രികയില്‍ 38 ലക്ഷം വില ഇട്ടിരിക്കുന്ന മണര്‍കാട് ഉള്ള വ്യാപാര സമുച്ചയത്തിനും അതിരിക്കുന്ന സ്ഥലത്തിനും ജെയ്ക് ഇട്ട വിലയേക്കാള്‍ അഞ്ച് ഇരട്ടി വില വരുമെന്നാണ് റിപ്പോര്‍ട്ട്. ഈ സ്ഥലത്തിന് 38 ലക്ഷത്തിലധികം വരുമെന്നാണ് ആരോപണം ഉയരുന്നത്.
ബിജു ജോണ്‍ എന്ന വ്യക്തി ഇതുമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. ജെയ്ക് 38 ലക്ഷം വിലയിട്ട സ്വത്ത് 2 കോടി രൂപ നല്‍കി വിലയ്‌ക്കെടുക്കാമെന്നാണ് ബിജു ഓഫര്‍ നല്‍കിയിരിക്കുന്നത്. തന്റെ കാഴ്ചപാടില്‍ ആ സ്ഥലത്തിനും കെട്ടിടത്തിനും കൂടെ ഏറ്റവും ചുരുങ്ങിയത് 3.5 - 4 കോടി വില വരുമെന്നും, അവിടെ സെന്റിന് 20 ലക്ഷത്തില്‍ അധികം വില ഉണ്ടെന്നും ബിജു ഫേസ്‌ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ശ്രീ ജയിക്ക് c തോമസിന് എന്റെ വക ഒരു ഓഫര്‍ . അദ്ദേഹം നാമനിര്‍ദ്ദേശ പത്രികയില്‍ 38 ലക്ഷം വില ഇട്ടിരിക്കുന്ന മണര്‍കാട് ഉള്ള വ്യാപാര സമുച്ചയത്തിനും അതിരിക്കുന്ന സ്ഥലത്തിനും കൂടെ ഞാൻ 2 കോടി രൂപാ തരാം . അതായത് അഞ്ച് ഇരട്ടിയില്‍ അധികം . താങ്കള്‍ അത് എനിക്ക് വില്‍ക്കുന്നോ ? അതായത് 38 ലക്ഷം വില താങ്കള്‍ ഇട്ടിരിക്കുന വസ്തുവിന് ഇതിലും വലിയ ഓഫര്‍ കിട്ടും എന്ന് തോന്നുന്നില്ല . സഖാവ് ജയിക്കിന്റെ മറുപടി പ്രതീക്ഷിക്കുന്നു . Yes എന്നാണങ്കില്‍ ഉടൻ ആധാരം നടത്താൻ തയ്യാര്‍