ക്ഷേത്രത്തിനകത്ത് കയറി തൊഴുതി മടങ്ങുന്നവരെ അനുഗ്രഹിച്ച് തെരുവുനായ.
വിശ്വാസത്തിന്റെ ഭാഗമായി പലരും അനുഗ്രഹം ചോദിച്ചുവാങ്ങുകയാണ്. ഇനി അനുഗ്രഹം വേണ്ടെന്ന് പറഞ്ഞാലും പിടിച്ചുനിർത്തി നായ അനുഗ്രഹം നൽകും.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഏത് ക്ഷേത്രമാണെന്ന് വ്യക്തമല്ല. ക്ഷേത്രത്തിന് പുറത്തിറങ്ങാനായി രണ്ട് നിരയിൽ പടികൾ ഉണ്ട്. അതിന്റെ ഒരുഭാഗത്ത് നടയ്ക്കു സമീപം ഉയരമുള്ള ഒരിടത്താണ് നായ ഇരിക്കുന്നത്. ക്ഷേത്രത്തിനു പുറത്തുകടക്കുന്നവർ ഇവനെ കാണാതെ പോകില്ല. ഒരാൾ നായയുടെ അനുഗ്രഹം വാങ്ങുകയും അവന് ചുംബനം നൽകിയുമാണ് പോയത്. പിന്നാലെ ഒരു സ്ത്രീയെത്തി. അവർക്ക് കൈകൊടുത്തു.
തൊട്ടുപിന്നാലെയുള്ളവർ അവനെ ഗൗനിക്കാതെ ഇറങ്ങാൻ നോക്കിയെങ്കിലും നടന്നില്ല. നായ അവരെ കൈകാണിച്ച് വിളിച്ച് അനുഗ്രഹം നൽകുകയായിരുന്നു. മറ്റൊരു വരിയിലൂടെ ഇറങ്ങുന്നവർക്ക് കൗതുകക്കാഴ്ച കണ്ടുനിൽക്കാനേ ആയുള്ളൂ. Stray dog greeting devotees outside the temple pic.twitter.com/i12w1cBJIY