ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ നിന്ന് സെക്കന്തരാബാദിലേക്ക് പോകുന്ന വന്ദേഭാരത് ട്രെയിൻ ഗുഡൂര്‍ കടന്നതേയുള്ളൂ, ലക്ഷ്യസ്ഥാനത്ത് എത്താൻ ഇനിയും എട്ട് മണിക്കൂറിലധികം ദൂരമുണ്ട്.
പൊടുന്ന യാത്രയ്ക്കാരെയും ജീവനക്കാരേയും ആകെ പരിഭ്രാന്തിയിലാക്കി തീപ്പിടിത്തം സൂചിപ്പിക്കുന്ന അലാറം മുഴങ്ങി. പിന്നാലെ ഓട്ടോമാറ്റിക് അഗ്നിശമന ഉപകരണം കമ്ബാര്‍ട്ടുമെന്റില്‍ എയറോസോള്‍ സ്പ്രേ ചെയ്തുകൊണ്ട് പ്രവര്‍ത്തിക്കാൻ തുടങ്ങി. മൂന്ന് കമ്ബാര്‍ട്ട്മെന്റുകള്‍ ആകെ പുക പടര്‍ന്നു. ആളുകള്‍ പരിഭ്രാന്തരായി ഒച്ചവെച്ചു.
യാത്രക്കാര്‍ കമ്ബാര്‍ട്ടുമെന്റിലെ എമര്‍ജൻസി ഫോണ്‍ ഉപയോഗിച്ച് ട്രെയിൻ ഗാര്‍ഡിനെ വിവരം അറിയിക്കുകയും ചെയ്തു. മനുബുലു സ്റ്റേഷനു സമീപം ട്രെയിൻ നിന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാര്യം പിടിക്കിട്ടിയത്. ഗുഡൂരില്‍ നിന്നോ മറ്റോ ടിക്കറ്റില്ലാതെ ട്രെയിനില്‍ പ്രവേശിച്ച് ബാത്ത്റൂമില്‍ കയറി കുറ്റിയിട്ട ഒരാളാണ് പ്രശ്നങ്ങള്‍ക്ക് പിന്നില്‍! ബാത്ത്റൂമില്‍
കയിറി ഒളിച്ചിരുന്ന ആള്‍ സിഗരറ്റ് വലിച്ചതാണ് വന്ദേഭാരത് ട്രെയിനിലെ യാത്രക്കാരെ മുഴുവൻ പരിഭ്രാന്തിയിലാക്കിയത്.
ട്രെയിനില്‍ സിഗരറ്റിന്റെ പുക ഉയര്‍ന്നതോടെയാണ് ഫയര്‍ അലാറം മുഴങ്ങിയത്. ശുചിമുറിയില്‍ നിന്നാണ് പുക ഉയരുന്നതെന്ന് തിരിച്ചറിഞ്ഞ റെയില്‍വേ പോലീസ് ഉദ്യോസ്ഥര്‍ അവിടെ പരിശോധന നടത്തി. അഗ്നിശമന ഉപകരണം ഉപയോഗിച്ച് ശുചിമുറിയുടെ ജനല്‍ പാളി തകര്‍ത്തപ്പോഴാണ് അതിനുള്ളില്‍ ഒരാള്‍ ഇരിക്കുന്നത് കണ്ടത്. ഇയാളെ കസ്റ്റിഡിയിലെടുത്തതിന് ശേഷം യാത്ര പുനഃസ്ഥാപിച്ചു. സി-13 കോച്ചിലാണ് സംഭവം നടന്നതെന്ന് റെയില്‍വേ അറിയിച്ചു.