യുവതി ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ശരണ്യ(32)യാണ് മരിച്ചത്.
ഷാര്‍ജയിലാണ് സംഭവം. ശരണ്യയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന വിവരം. മൂന്നുവര്‍ഷമായി ഇവര്‍ ഷാര്‍ജയില്‍ ആണ് താമസിക്കുന്നത്.
ഭര്‍ത്താവ് മൃദുല്‍ എൻജിനീയറായി ദുബായില്‍ ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.