സ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷാ തീയതി പുറത്തുവിട്ടു. ഓഗസ്റ്റ് 16 മുതല്‍ 24 വരെയാണ് ഓണപ്പരീക്ഷകള്‍ നടക്കുക.
യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കൻഡറി വിഭാഗം പരീക്ഷകള്‍ ഓഗസ്റ്റ് 16-ന് ആരംഭിക്കുന്നതാണ്. അതേസമയം, എല്‍പി വിഭാഗത്തിലെ പരീക്ഷകള്‍ 19 മുതലാണ് ആരംഭിക്കുക. മുഴുവൻ പരീക്ഷകളും ഓഗസ്റ്റ് 24-ന് തന്നെ അവസാനിക്കുന്നതാണ്.
ഓഗസ്റ്റ് 25-നാണ് വിദ്യാലയങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ തീരുമാനിച്ചിരിക്കുന്നത്. ഓണാവധിക്കായി 26ന് സ്കൂളുകള്‍ അടയ്ക്കും.
അവധി കഴിഞ്ഞ് സെപ്റ്റംബര്‍ 4-നാണ് സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യു.ഐ.പി മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് തീരുമാനം. അതേസമയം, ദിവസ വേതനാ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ശമ്ബളം ലഭ്യമാക്കുന്നതിന് അടിയന്തര ക്രമീകരണങ്ങള്‍ ഒരുക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.