വൈവിധ്യമാര്‍ന്ന ജന്തുജാലങ്ങളാല്‍ സമ്ബന്നമാണ് ഭൂമി. നമുക്ക് അപരിചിതമായി തുടരുന്ന നിരവധി ജീവജാലങ്ങള്‍ ഇപ്പോഴും ഈ ഭൂമിയിലുണ്ട്.
നമ്മുടെ ചുറ്റുപാടില്‍ കാണപ്പെടാത്ത ജീവജാലങ്ങള്‍ എപ്പോഴും നമ്മുക്കൊരു കൗതുക കാഴ്ചയാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ജീവജന്തുജാലങ്ങളോടുള്ള മനുഷ്യന്‍റെ അപരിചിതത്വം കുറയ്ക്കാൻ സാമൂഹിക മാധ്യമങ്ങളുടെ കടന്നുവരവ് ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്. അപരിചിതത്വം കൊണ്ട് തന്നെ നമുക്ക് വിചിത്രമായി തോന്നാവുന്ന നിരവധി ജീവികളുടെ ചിത്രങ്ങളും വീഡിയോകളും ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്ക് മുൻപിലേക്കെത്തുന്നു. പ്രകൃതിയുടെ ശ്രദ്ധേയമായ ഇത്തരം സൃഷ്ടികളെക്കുറിച്ച് അറിവ് പകര്‍ന്ന് തരാൻ ഇത്തരം വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും കഴിയും.
കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു സുതാര്യ മത്സ്യത്തിന്‍റെ വീഡിയോ ഇത്തരത്തില്‍ കാഴ്ചക്കാരില്‍ വലിയ കൗതുകം ഉണര്‍ത്തി. വീഡിയോയിലെ മത്സ്യം തികച്ചും സുതാര്യമാണ്, ഒരു ജെല്ലി പോലെ. കണ്ണുകളും വായയും ഒഴിച്ച് മറ്റൊരു അവയവവും ആ മത്സ്യത്തിന്‍റെ ശരീരത്തില്‍ നമുക്ക് കാണാൻ സാധിക്കില്ല. തീര്‍ത്തും സുതാര്യമായ ഈ മത്സ്യത്തെ ഒരു നദിക്കരയില്‍ ഒരാള്‍ കയ്യില്‍ പിടിച്ചു കൊണ്ട് നില്‍ക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. @ThebestFigen എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച ഈ വീഡിയോ ℕ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ആദ്യം ട്വിറ്ററില്‍ പങ്കുവച്ചത്. വീഡിയോ ഇതിനകം പതിനേഴ് ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. പലരും ആദ്യമായിട്ടായിരുന്നു അത്തരമൊരു സുതാര്യമായ മത്സ്യത്തെ കാണുന്നത്.
Transperant fish, cannot see any organs, except the eyes.pic.twitter.com/wFCEzOA1yk
അതിനാല്‍ തന്നെ ആ വീഡിയോ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് ചിലര്‍ കുറിച്ചു. എന്നാല്‍ മറ്റ് ചിലര്‍ ലോകത്തെ സുതാര്യമായ മത്സ്യങ്ങളെ പരിചയപ്പെടുത്തുന്ന യൂട്യൂബ് വീഡിയോകളുടെ ലിങ്കുകള്‍ ട്വിറ്റര്‍ വീഡിയോയുടെ താഴെ പങ്കുവച്ചു. വീഡിയോ കണ്ടവരില്‍ ചിലര്‍ അവയവങ്ങളില്ലാതെ ഒരു മത്സ്യം എങ്ങനെ ജീവിക്കും എന്ന് അതിശയം കൂറി. മത്സ്യത്തിന്‍റെ ശരീരം സുതാര്യമാണെങ്കില്‍ അതിന്‍റെ അവയവങ്ങളും സുതാര്യമായിരിക്കുമെന്ന് ചിലര്‍ മറുപടി പറഞ്ഞു. വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കിടിയില്‍ വലിയ തോതില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.