പാമ്പുകൾ ഇര പിടിക്കുന്നതിന്റെയും ചെറുതും വലുതുമായ മറ്റു ജീവികളെ ഭക്ഷിക്കുന്നതിന്റെയും ഒക്കെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പലപ്പോഴും നാം കാണാറുള്ളതാണ്.
എന്നാല്‍, ഇതില്‍ നിന്നും വ്യത്യസ്തമായി ഒരു പാമ്ബ് സ്വയം തിന്നാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുകയാണ്. അപൂര്‍വമായ ഈ കാഴ്ച കാഴ്ചക്കാരില്‍ ആശങ്ക നിറയ്ക്കുന്നതും അല്പം ഭയപ്പെടുത്തുന്നതും ആണ്. പാമ്ബ് അതിന്റെ തന്നെ വാല്‍മുതല്‍ നടുഭാഗം വരെയുള്ള ശരീരം സ്വന്തം വായില്‍വെച്ച് കിടക്കുന്നതിന്റെ വീഡിയോയാണ് ഇത്.
Unilad എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് പോസ്റ്റ് ഈ വീഡിയോ നിരവധി ആളുകളാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്. തെറ്റുപറ്റിയിരിക്കുന്നു എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിലത്ത് കിടക്കുന്ന ഒരു പാമ്ബിന്റെ വീഡിയോ ഒരാള്‍ പകര്‍ത്തുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പൂര്‍ണ്ണമായും വൃത്താകൃതിയില്‍ കിടക്കുന്ന ഈ പാമ്ബ് സ്വയം ഭക്ഷിച്ചു എന്ന് വീഡിയോ ഫൂട്ടേജില്‍ പറയുന്നത് കേള്‍ക്കാം. തുടര്‍ന്ന് വീഡിയോ സൂക്ഷ്മമായി നിരീക്ഷിക്കുമ്ബോള്‍ നമുക്ക് മനസ്സിലാകും പാമ്ബിന്റെ വായില്‍ ആണ് സ്വന്തം വാല്‍മുതല്‍ നടുവ് വരെയുള്ള ഭാഗം ഉള്ളതെന്ന്. സ്വയം ഭക്ഷണമായി അനങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് പാമ്ബ് കിടക്കുന്നത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആളുകളാണ് പാമ്ബിന്റെ ഈ കൗതുകകരമായ സ്വഭാവ സവിശേഷതയെ കുറിച്ച് പങ്കുവെച്ചുകൊണ്ട് കമൻറുകള്‍ രേഖപ്പെടുത്തിയത്. ഒരു സോഷ്യല്‍ മീഡിയ ഉപഭോക്താവ് താൻ പറയുന്ന കാര്യത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്ന മുൻകൂര്‍ ജാമ്യത്തോടെ പാമ്ബ് ഇത്തരത്തില്‍ സ്വയം ഭക്ഷിക്കാനുള്ള കാരണമായി പറഞ്ഞത് അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയാണ്. ഉയര്‍ന്ന താപനില പാമ്ബുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അതാണ് ഇത്തരത്തില്‍ സ്വയം ഭക്ഷിക്കുന്ന രീതിയിലുള്ള പെരുമാറ്റത്തിലേക്ക് പാമ്ബിനെ നയിക്കുന്നതെന്നും ഇയാള്‍ അവകാശപ്പെട്ടു.
പാമ്ബുകള്‍ ഇത്തരത്തില്‍ സ്വഭാവം കാണിക്കുന്നത് സാധാരണമാണെന്നും സമ്മര്‍ദ്ദം, താപനില നിയന്ത്രണ പ്രശ്നങ്ങള്‍, ഹൈപ്പര്‍ മെറ്റബോളിസം, വിശപ്പ്, സങ്കോചകരമായ ആവാസവ്യവസ്ഥ, രോഗം, തുടങ്ങിയ കാരണങ്ങളാല്‍ സ്വയം ഭക്ഷിക്കുന്ന കൗതുകകരമായ പെരുമാറ്റം ഇവയില്‍ ഉണ്ടായേക്കാം എന്നാണ് മറ്റൊരുപയോക്താവ് കുറിച്ചത്.
ചില പാമ്ബുകള്‍ക്ക് അപൂര്‍വ സന്ദര്‍ഭങ്ങളില്‍ സ്വയം ഭക്ഷിക്കാൻ കഴിയും എന്നാണ് വിദഗ്ധര്‍ പറയുന്നത്. മറ്റ് പാമ്ബുകളെ തിന്നുന്ന പാമ്ബുകള്‍ സ്വന്തം വാല്‍ ഇരയുടേതാണെന്ന് തെറ്റിദ്ധരിച്ചേക്കാമെന്നും സ്വന്തം വാലാണ് ഭക്ഷിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള ശേഷി അവയ്ക്കില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് ജന്തു ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിശദീകരണം.